ദില്ലി: ഒട്ടേറെയാളുകള്‍ ഒരുനേരത്തേ ഭക്ഷണം കിട്ടാതെ വലയുന്ന ഇന്ത്യയില്‍ ആഡംബരച്ചടങ്ങുകളിലും മറ്റും പാഴാക്കിക്കളയാറുള്ള ഭക്ഷണത്തിന് കയ്യുംകണക്കുമില്ല. ചെറിയ വിവാഹച്ചടങ്ങുകളില്‍പ്പോലും ആവശ്യത്തിലേറെ വിഭവങ്ങള്‍ വച്ചുണ്ടാക്കി, ഒടുക്കം ആരും തിന്നുതീര്‍ക്കാനില്ലാതെ കുഴിയെടുത്തു മൂടുകയെന്നത് കൊച്ചുകേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും പതിവാണ്.
എന്നാല്‍ ഇനി ഭക്ഷണം കൊണ്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ ജാഗരൂകമാവുകയാണ്. ഇക്കാര്യം നിരീക്ഷിക്കാനയി സര്‍ക്കാര്‍ പതിനഞ്ചംഗ സമിതിയ്ക്ക് രൂപം നല്‍കി.
വിവാഹം, പാര്‍ട്ടികള്‍, യോഗങ്ങള്‍ തുടങ്ങിയവയുടെ സത്കാരച്ചടങ്ങുകളിലും മറ്റും വ്യാപകമായി ഭക്ഷണം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഇത്തരം സത്കാരച്ചടങ്ങുകളില്‍ ആകെ ഭക്ഷണത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ പാഴാവുന്നതായാണ് കണക്കുകള്‍.
ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരവും ഭരണപരവുമായ സംവിധാനങ്ങളെക്കുറിച്ച് സമിതി ആലോചിക്കും. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതെ ശരിയായ രീതിയില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മാതൃകയായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെ എങ്ങനെ സജ്ജമാക്കാമെന്നും സമിതി പരിശോധിക്കും. ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവത്കരണവും പൊതുക്യാമ്പുകളും നടത്താനും നിര്‍ദ്ദേശം നല്‍കും.

No comments:
Post a Comment