സൌകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ടെന്‍ഷന്‍ കൂടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കിലോമീറ്ററുകള്‍ നടന്ന് ജോലി സ്ഥലത്തും മറ്റും പോകുമ്പോള്‍ നമ്മുടെ സമയം അല്‍പം പോലും തെറ്റാറില്ലായിരുന്നു. വീടു നിറയെ ആളുകളുണ്ടാകുമ്പോഴും അവര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെ കുറിച്ചോ മറ്റ് ജോലികളെ കുറിച്ചോ ഉള്ള ചിന്ത നമ്മെ അലട്ടിയിരുന്നില്ല. എന്നാല്‍ വീട്ടില്‍ ഏറിയാല്‍ നാല് അംഗങ്ങളും അതിലേറെ യന്ത്രങ്ങളും ഉള്ള ഇക്കാലത്ത് നമുക്ക് സമ്മര്‍ദ്ദം ഒഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം.
ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഏറെ അപകടം വിളിച്ച് വരുത്തുന്നു. പ്രത്യേകിച്ചും ജോലി സ്ഥലത്തുണ്ടാകുന്ന സമ്മര്‍ദ്ദം ഹൃദയാഘാതവും അനുബന്ധരോഗങ്ങളും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ആളുകളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണത്രെ.ആഘാതങ്ങളുണ്ടാകുന്നവരില്‍ 10 ശതമാനം ആളുകളും ഇത്തരക്കാരാണ്.
5,000 ആളുകളില്‍ മൂന്ന് പതിറ്റാണ്ടായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജോലിസ്ഥലത്ത് കഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നവരായിരുന്നു. മുപ്പത് കൊല്ലത്തെ പഠനത്തില്‍ ഇവരില്‍ 779 ആളുകള്‍ക്കും ഒരു തവണയെങ്കിലും ഹൃദയാഘാതം വന്നെന്നാണ് തെളിഞ്ഞത്. കൂടാതെ 167 പേര്‍ ആഘാതം മൂലം മരണപ്പെട്ടെന്നും പറയുന്നു.
മെച്ചപ്പെട്ട ശമ്പളവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നതോടൊപ്പം ടെന്‍ഷനിലകപ്പെടുത്തുകയും ചെയ്യുന്നതാണ് മിക്ക ജോലികളും. ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്നവര്‍ക്കാണ് സമ്മര്‍ദ്ദം മൂലമുള്ള രോഗങ്ങള്‍ കൂടുതലായും കാണപ്പെടുന്നതെന്നാണ് ഗവേഷക ഭാഷ്യം. ലണ്ടനിലെ ഒക്യുപേഷണല്‍ ആന്റ് എന്‍വയേണ്‍മെന്റല്‍ മെഡിസിന്‍ എന്ന മാസികയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment