ലാപാസ്: ബൊളീവിയയില്‍ നദിയില്‍ ചാടിയ മീന്‍പിടുത്തക്കാരനായ യുവാവിനെ മാംസഭോജികളായ പിരാനാ മത്സ്യങ്ങളുടെ ആക്രമണത്തില്‍ മരിച്ചു. വടക്കു കിഴക്കന്‍ ബൊളീവിയയിലെ റൊസാരിയോ ഡെല്‍ യാറ്റയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മദ്യലഹരിയിലാണ് 18കാരനായ യുവാവ് പിരാന മത്സ്യങ്ങളുടെ സാന്നിധ്യമുള്ള യാറ്റാ നദിയില്‍ ചാടിയതെന്ന് പോലീസ് പറഞ്ഞു.
തലസ്ഥാനമായ ലാ പാസയില്‍ നിന്ന് 400 മൈല്‍ അകലെയാണ് റൊസാരിയോ ഡെല്‍ യാറ്റ. ബൊളീവിയയിലെ എര്‍ബോള്‍ റേഡിയോ സ്റ്റേഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് വിവരം പുറത്തറിഞ്ഞത്.
ഈ പ്രദേശത്തെ മീന്‍പിടുത്തക്കാരനായതിനാല്‍ തന്നെ യാറ്റാ നദിയില്‍ പിരാനകള്‍ ഉള്ള കാര്യം യുവാവിന് അറിയാതിരിക്കില്ലെന്നും അതിനാല്‍ തന്നെ സംഭവം ആത്മഹത്യയാകാമെന്നുമാണ് പോലീസ് നിഗമനം.
കൂര്‍ത്ത പല്ലുകള്‍ ഉള്ള പിരാന മത്സ്യങ്ങള്‍ ഏത് ജീവിയുടെയും മാസം നിമിഷങ്ങള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കാന്‍ കഴിവുള്ളവയാണ്. ജലഭീകരരെക്കുറിച്ച് അറിയാവുന്നത് കൊണ്ടു തന്നെ ഇവയുള്ള ജലാശയങ്ങളില്‍ ആരുമധികം ഇറങ്ങാറില്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രസീലില്‍ ഒരു നദിയില്‍ നീന്താനിറങ്ങിയ പതിനഞ്ചോളം പേര്‍ പിരാന മത്സ്യങ്ങളുടെ ആക്രമണത്തിന് ഇരയായിരുന്നു.

No comments:
Post a Comment