ഒട്ടേറെ പ്രതീക്ഷകളോടെ വീണ്ടുമൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാടും നാട്ടാരും . എല്ലാ പുതുവത്സരത്തെയും നാം വരവേല്‍ക്കുന്നത് പുതിയ കുറേ തീരുമാനങ്ങളോട് കൂടിയാണ്. എന്നാല്‍ മിക്കപ്പോഴും ഇത്തരം തീരുമാനങ്ങള്‍ക്ക് ഒന്നും അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നതാണ് സത്യം.എങ്കിലും ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാനായി ചില തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 2012 നെ വരവേല്‍ക്കാം.
ഭക്ഷണം , വ്യായാമം , ഉറക്കം എന്നിവ പരസ്പര പൂരകങ്ങളാണ് എന്ന് ഓര്‍ക്കുക. ഇവ മൂന്നും സന്തുലിതമാവുമ്പോള്‍ മാത്രമെ , ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാവൂ. ദിവസവും അല്‍പ സമയം വ്യായാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം ചെയ്യുന്നത് വഴി ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും സ്വന്തമാക്കാം.
പ്രാതല്‍ നിര്‍ബന്ധമായും കഴിക്കണം. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ടെലിവിഷന്‍ ഓഫ് ചെയ്യുകയും വേണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിന്‍റെ അളവിലല്ല , അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവിലാണ് കാര്യം എന്ന് ഓര്‍ക്കുക. വണ്ണമുള്ളവര്‍ക്ക് മെലിയാനും മെലിഞ്ഞവര്‍ക്ക് തടി വെയ്ക്കാനും ഒക്കെയായി പലവിധം മരുന്നുകള്‍ ഇന്ന് കടകളില്‍ ലഭ്യമാണ്. പരസ്യവാഗ്ദാനങ്ങള്‍ കണ്ണടച്ച് വിശ്വസിച്ച് ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉത്തമം.
പഴയ സുഹൃത്തുക്കളെയും ഏറെ നാള്‍ കാണാതിരുന്ന ബന്ധുക്കളെയും സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിലെ പിരിമുറക്കങ്ങള്‍ ഇല്ലാതാക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള യാത്രകള്‍ മാനസികോന്മേഷം പകരുന്നതോടൊപ്പം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും.
പുതുവര്‍ഷത്തില്‍ പലരും പുകവലി , മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുക്കാറുണ്ട്. എന്നാലിവ പെട്ടെന്നൊരു ദിവസം ഒഴിവാക്കാന്‍ പറ്റില്ല എന്നതാണ് സത്യം . അതുകൊണ്ട് നാളെ മുതല്‍ ഞാന്‍ സിഗരറ്റ് കൈകൊണ്ട് തൊടില്ല എന്ന രീതിയിലുള്ള പ്രതിജ്ഞകള്‍ എടുക്കാതിരിക്കുക. പകരം നാളെമുതല്‍ ഞാന്‍ പുകവലിയും മദ്യപാനവും കുറയ്ക്കും എന്ന് തീരുമാനമെടുക്കുക. ക്രമേണ മാത്രമെ ഇത്തരം ശീലങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ. ദിവസവും ഭക്ഷണശേഷം സിഗരറ്റ് വലിക്കുന്ന ശീലമുണ്ടെങ്കില്‍ പകരം ടൂത്ത് പിക് കടിക്കുകയോ ചോക്ലേറ്റോ പഴങ്ങളോ കഴിക്കുയോ ചെയ്യുക. പുകവലി ആരോഗ്യവും സൌന്ദര്യവും ഒരു പോലെ ഇല്ലാതാക്കുന്നു. മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അമിതമായി മദ്യം കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വിഷാദം പോലുള്ള മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പതിവായി മദ്യപിക്കുന്നത് ഹൃദ്രോഗം പക്ഷാഘാതം എന്നീ രോഗങ്ങളുണ്ടാക്കുകയും കരളിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും െചയ്യും.
No comments:
Post a Comment