ജ്യോതി 'ഇത്തിരിക്കുഞ്ഞി'

പൊക്കമില്ലായ്മ പൊക്കമാക്കിയവരുടെ കൂട്ടത്തിലേയ്ക്ക് ഇന്ത്യന്‍ നിന്നും ഒരു ഇത്തിരിക്കുഞ്ഞി. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രക്കാരിയായ ജ്യോതി ആംഗേ.

62.8 സെന്റീമീറ്ററാണ് ജ്യോതിയുടെ പൊക്കം. രണ്ടുവര്‍ഷം മുമ്പ് പതിനാറാം വയസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞ പെണ്‍കുട്ടിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ജ്യോതി പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതോടെയാണ് ഗിന്നസ് ബുക്കിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന ഗണത്തിലേയ്ക്ക് മാറിയത്.

അമേരിക്കയില്‍നിന്നുള്ള ബ്രിജിറ്റ് ജോര്‍ദാന്റെ പേരിലായിരുന്ന 'ഇത്തിരിക്കുഞ്ഞി' പട്ടമാണ് ജ്യോതി കൈക്കലാക്കിയിരിക്കുന്നത്. 69.49 സെന്റിമീറ്ററാണു ബ്രിജിറ്റിന്റെ ഉയരം.

ജ്യോതിയുടെ ഉയരം സംബന്ധിച്ച അവസാന കണക്കെടുപ്പുകള്‍ക്കായി ഗിന്നസ് ലോക റെക്കോഡ് പ്രതിനിധി റോബ് മുള്ളോയി രണ്ടു ദിവസം മുമ്പ് മുംബൈയില്‍നിന്ന് 830 കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ വസതിയിലെത്തിയിരുന്നു.

വ്യത്യസ്ത സമയങ്ങളിലായി മൂന്നുവട്ടം മുള്ളോയിയുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ ജ്യോതിയുടെ ഉയരം രേഖപ്പെടുത്തി ബോധ്യപ്പെട്ടശേഷമായിരുന്നു റെക്കോര്‍ഡ് പ്രഖ്യാപനം.

പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞാണ് 'കുഞ്ഞ്' ജ്യോതി മാതാപിതാക്കളായ കിസാന്റെയും രഞ്ജനയുടെയും ഒപ്പം ഗിന്നസ് ലോകറെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചത്.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !