മാതളം- വൃക്കരോഗികള്‍ക്ക് നല്ലത് !!

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌. ഇപ്പോഴിതാ മാതള ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ . ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഈ പാനീയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇസ്രയേലിലെ വെസ്റ്റേണ്‍ ഗലീലി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഡയാലിസിസിനു വിധേയരാകുന്ന 101 രോഗികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് മാതളച്ചാറ് കുടിക്കാന്‍ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം മാതളച്ചാറ് കഴിച്ച രോഗികളില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറഞ്ഞ് സാധാരണഗതിയിലായതായി കണ്ടെത്തി. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !