കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നത് സൌന്ദര്യത്തെ ബാധിക്കുമെന്ന് കരുതുന്നവരും അതൊരു അസൌകര്യമായി കണക്കാക്കുന്നവരും ഏറെയാണ് നമ്മുടെ നാട്ടില്‍. അമ്മയുടെ പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് അഭ്യസ്തവിദ്യരായ തലമുറയെ ഇടക്കിടെ പരസ്യങ്ങളും മറ്റും വഴി ഓര്‍മിപ്പിക്കേണ്ടി വരുന്നതും അതുകൊണ്ടു തന്നെ. പാലൂട്ടുന്നത് കുഞ്ഞിന്റെ വളര്‍ച്ചക്ക് മാത്രമല്ല ആരോഗ്യപ്രദമായ ഭാവിക്കും വളരെ നല്ലതാണ്.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ് പഠനം നടന്നത്.
മുലപ്പാല്‍ കുടിക്കുന്നത് കുട്ടികളില്‍ രക്തത്തിലെ വളര്‍ച്ചയുടെ ഹോര്‍മോണായ ഐജിഎഫ് ^ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാല്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളില്‍ ഹോര്‍മോണ്‍ നിരക്ക് കുറയുന്നു. ഇതോടൊപ്പം ഭാവിയില്‍ പൊണ്ണത്തടിയന്‍മാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ മറ്റ് ബേബിഫുഡുകള്‍ കഴിക്കുന്നവരേക്കാള്‍ ഭാരക്കുറവുള്ളവരായിരിക്കും. അതേ സമയം എത്രസമയം പാലൂട്ടുന്നു എന്നതും 18 മാസമാകുമ്പോഴുള്ള അവരുടെ തൂക്കവും ഇതോട് ബന്ധപ്പെട്ട് കിടക്കുന്നു.
മാത്രമല്ല നിറയെ സ്നേഹവും കൂടി ചേര്‍ത്താണ് ഒരമ്മ കുഞ്ഞിനെ പാലൂട്ടുന്നത്. പാല്‍ കുടിക്കുമ്പോഴാണ് കുഞ്ഞ് അമ്മുയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം പോലും അന്നേരം അവനറിയാന്‍ കഴിയും. സ്നേഹം നിറഞ്ഞ ആരോഗ്യദ്രമായ ഒരു ഭാവി കുഞ്ഞിന് സമ്മാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. അതുകൊണ്ട് പാലൂട്ടാന്‍ മടികാണിക്കുന്നവര്‍ ഓര്‍ക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുന്ദരമായ ഭാവിക്ക് വേണ്ടിയാണ് നാം നെട്ടോട്ടമോടുന്നത്. നമ്മുടെ കയ്യിലെ അമൃത് ഉപേക്ഷിച്ച് അങ്ങാടിയിലെ പാഷാണം കുഞ്ഞിന് നല്‍കാതിരിക്കുക.
No comments:
Post a Comment