നായക്ക് രോമവളര്‍ച്ചയുണ്ടായിട്ട് ബാര്‍ബര്‍ക്കെന്തു കാര്യം! എന്നാല്‍ ആ രോമവളര്‍ച്ച കൊണ്ട് കഷണ്ടിക്കാര്‍ക്ക് കാര്യമുണ്ടായതാണ് ശാസ്ത്ര ലോകത്തു നിന്നുള്ളപുതിയ വാര്‍ത്ത.
കഷണ്ടിക്കാരുടെ തലയില്‍ മുടി വളര്‍ത്താന്‍ ഇനി മൃഗങ്ങളെ കണ്ടു പഠിക്കാമെന്നാണ് ശാസ്ത്രം പറയുന്നത്. വിഗ്ഗുകളും ഹെയര്‍ഫിക്സിങ്ങും വിപണിയില്‍ ഒഴുകുന്ന തരാതരം എണ്ണകളുമായി ആത്മവിശ്വാസം നേടിയെടുക്കാന്‍ പരക്കം പായുന്നവര്‍ക്ക് വാര്‍ത്ത സന്തോഷം തരുന്നതാണ്.
മൃഗങ്ങളെ നിരീക്ഷിച്ച ശാസ്ത്ര സംഘമാണ് പുതിയ തരത്തിലുള്ള കഷണ്ടി ചികിത്സയെക്കുറിച്ച് ആലോചിച്ചത്. കാലവസ്ഥ മാറുന്നതിനനുസരിച്ച് മൃഗങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെയാണ് അവര്‍ ആദ്യം ശ്രദ്ധിച്ചത്. അതില്‍ പ്രധാനമായിരുന്നു പലകാലങ്ങളില്‍ അവയുടെ ശരീരങ്ങളില്‍ രോമങ്ങള്‍ വളരുകയും കൊഴിയുകയും ചെയ്യുന്നു എന്നത്. തണുപ്പുകാലത്ത് അവയുടെ ശരീരത്തെ പൊതിയുന്ന രോമത്തിന്റെ മഞ്ഞുകാല കുപ്പായം മഞ്ഞുകാലത്തിന്റെ അന്ത്യത്തോടെ അവ പോഴിച്ചു കളയുന്നു.

എന്നാല്‍ മനുഷ്യരില്‍ തലമുടി കൊഴിയുന്നതോടെ പിന്നീട് വരുന്നതേയില്ല.
പാരമ്പര്യമോ അല്ലാതെയോ തലമുടി മുഴുവന്‍ കൊഴിഞ്ഞു പോയ പുരുഷന്‍മാര്‍ക്കും ആര്‍ത്തവവിരാമത്തോടെ മുടികൊഴിച്ചിലനുഭവിക്കുന്ന സ്ത്രീകള്‍ക്കും മുടിപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ പുതിയ പഠനത്തിനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രം.

മൃഗങ്ങളിലെ രോമവളര്‍ച്ചയില്‍ പ്രധാന പങ്ക് ഡെര്‍മിസ് എന്ന് അറിയപ്പെടുന്ന ചര്‍മ്മത്തിലുള്ള ഹോര്‍മോണിനും ശരീര ബാഹ്യമായുള്ള സൂചനകള്‍ക്കുമാണ്. ഈ സൂചനകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരം സൂചനകളുമായി ബന്ധപ്പെട്ടാണ് തണുപ്പുകാലത്ത് മൃഗങ്ങളുടെ ശരീരത്തില്‍ രോമവളര്‍ച്ച ഏറുന്നത്. ഈ പ്രത്യേകതയെ പിന്‍പറ്റി കഷണ്ടി ചികിത്സയില്‍ പുതിയ വഴി കണ്ടെത്താമെന്നാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ചേങ്^ മിന്‍^ചൌങിന്റെ പ്രതീക്ഷ.
രോമകൂപത്തിന്റെ കോശങ്ങള്‍ മൂലകോശങ്ങളുമായി മാത്രമല്ല സംവദിക്കുന്നത്. അത് പുറത്തു നിന്നുള്ള സംവേദകങ്ങളുമായും ബന്ധപ്പെടുന്നു എന്നാണ് ഡെന്‍വറിലെ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സെല്‍ ബയോളജിയിലുള്ള യോഗത്തിനു മുമ്പ് അഭിമുഖത്തില്‍ ഡോ.ചേങ് അഭിപ്രായപ്പെട്ടത്. നിലവിലുള്ള ചികിത്സാ രീതിയായ രോമകൂപങ്ങളിലെ കോശങ്ങള്‍ സ്ഥാപിക്കുന്നതിനു പകരമായി രോമകൂപ കോശത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തില്‍ മാറ്റം വരുത്താനാണ് ആലോചന. ബാഹ്യമായി കോശങ്ങളെ സ്വാധീനിക്കുക എന്നതാണ് ചികിത്സയുടെ ഉന്നം.
രോമകൂപ കോശത്തെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മനുഷ്യനില്‍ നിന്ന് ഇല്ലാതായതാണെന്നാണ് ശാസ്ത്രം പറയുന്നത്. രോമവളര്‍ച്ചക്കായി കോശങ്ങളെ സഹായിക്കുകയാണ് ഈ ചികിത്സ എന്നാണ് ഡോക്ടറുടെ അഭിപ്രായം.
മുടികൊഴിച്ചില്‍ കുറച്ചു കൊണ്ടു വരാനും മരുന്നുകള്‍ ഉപയോഗിച്ച് മുടി വളര്‍ത്താനുള്ള ശ്രമങ്ങളുമാണ് ഇപ്പോള്‍ ചികിത്സയായി നിലവിലുള്ളത്. മുടി കൊഴിഞ്ഞിടത്ത് വളര്‍ച്ചയുള്ള കോശങ്ങളെ നട്ടുവളര്‍ത്തുന്ന വേദനയേറിയതും ചെലവേറിയതുമായ ചികിത്സാ രീതികള്‍ക്ക് പുതിയ കണ്ടെത്തല്‍ പ്രയോഗത്തില്‍ വരുന്നതോടെ അറുതിയാക്കുമെന്ന് പ്രതീക്ഷിക്കാം. അതുവരെ കരടിനെയ്യുകാരും തിരുതാളിക്കാരുമെല്ലാം അങ്ങാടിക്കച്ചവടം നടത്തട്ടെ.
No comments:
Post a Comment