കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസില്‍ വൃക്കരോഗികള്‍ക്ക് സൗജന്യയാത്ര ഒരുക്കുന്ന പദ്ധതി സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ നിര്‍ധനവൃക്കരോഗികള്‍ക്കായി ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്‍െറയും സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍െറയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ഡയാലിസിസ് കേന്ദ്രത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അര്‍പ്പണബോധത്തോടെയുള്ള ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഗുണം ചെയ്യുമെന്നും സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍െറ പ്രവര്‍ത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഒരു രോഗിക്ക് ആറു മാസത്തേക്ക് സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കും. കേന്ദ്രം തുടങ്ങാനാവശ്യമായ നാലരലക്ഷം രൂപയും നാല് ഡയാലിസിസ് മെഷീനുകളും കൂടാതെ ജീവനക്കാരുടെ വേതനത്തിനും മറ്റു ചെലവുകള്‍ക്കുമായി മാസം 45,000 രൂപയും സായി ട്രസ്റ്റാണ് നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചു. ദിവസം എട്ട് ഡയാലിസിസിനുള്ള സൗകര്യമാണുള്ളത്. കൂടുതല്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തി സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തിന്‍െറ നേതൃത്വത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.
(courtesy:madhyamam.com)
No comments:
Post a Comment