ന്യൂഡല്‍ഹി: 348 അത്യാവശ്യ മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്ചചേര്‍ന്ന മന്ത്രിതലസമിതി തീരുമാനിച്ചു.മന്ത്രിതലസമിതിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് തങ്ങളുടെ ശുപാര്‍ശ ഉടനെ സമര്‍പ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍കൂടിയായ കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. 74 മരുന്നുകളാണ് ഇപ്പോള്‍ 'നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി'യുടെ വില നിയന്ത്രണ പട്ടികയിലുള്ളത്. പട്ടികയില്‍ പെടുന്നതോടെ മരുന്നുകള്‍ക്ക് വില കുറയും. മരുന്നുവിപണിയില്‍ 60 ശതമാനം വില്‍പ്പനയും 348 അത്യാവശ്യ മരുന്നുകളുടേതാണ്. മൊത്തം 29,000 കോടി രൂപയുടെ ആഭ്യന്തരവിപണിയാണിത്. ഈ മരുന്നുകളുടെ വില നിശ്ചയിക്കുന്നതില്‍ മന്ത്രിതല സമിതിയില്‍ പൂര്‍ണ സമവായം ഉണ്ടായതായി വളം-രാസ വകുപ്പ് മന്ത്രി ശ്രീകാന്ത് ജന പറഞ്ഞു. ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, നിയമമന്ത്രി കപില്‍ സിബല്‍, ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
അതേസമയം, മന്ത്രിതലസമിതിയുടെ തീരുമാനത്തോട് മരുന്നുനിര്‍മാണമേഖല വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ മേഖലയുടെ വളര്‍ച്ച മുരടിപ്പിക്കുന്ന നീക്കമാണിതെന്ന് മരുന്നുത്പാദക സംഘടനയായ ഒ.പി.പി.ഐ. യുടെ ഡയറക്ടര്‍ ജനറല്‍ തപന്‍ ജെ.റേയ് കുറ്റപ്പെടുത്തി.
(courtesy;mathrubhumi)
No comments:
Post a Comment