യുവത്വത്തിന്റെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു ഫ്രഞ്ച് ഫ്രൈസ്. ഈര്‍ക്കിലിക്കമ്പു പോലെ മുറിച്ചു മൊരിച്ചു തരുന്ന ഈ ഫ്രഞ്ചന്‍ ഡെയ്ഞ്ചര്‍ ആണ് കെട്ടോ.
പൊണ്ണത്തടിയും അരവണ്ണവും ഫ്രഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണങ്ങളില്‍ അടങ്ങിയ ട്രാന്‍സ് ഫാറ്റിന്റെ വിക്രിയയാണെന്ന് നമുക്കറിയാം. എന്നാല്‍ അതുമാത്രമല്ല, ട്രാന്‍സ് ഫാറ്റ് തലച്ചോറിനെ ചുരുക്കുമത്രേ. അല്‍ഷിമേഴ്‌സ് രോഗികളില്‍ സംഭവിക്കുന്ന പോലെ. യു.എസ്സിലെ പോര്‍ട്ട്‌ലാന്‍ഡിലുള്ള ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലാണ് പഠനം നടന്നത്. 104 പേരില്‍ 25 വര്‍ഷം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് ഫാസ്റ്റ് ഫുഡില്‍ ധാരാളമുള്ള ട്രാന്‍സ് ഫാറ്റിന്റെ അപകടങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. സ്ത്രീകളില്‍ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ കുറച്ച്, സ്തനാര്‍ബുദത്തിനും വന്ധ്യതയ്ക്കും പ്രമേഹത്തിനും ഇത് കാരണമാകുന്നു.
വിറ്റമിന്‍ B,C,D,E എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വിറ്റാമിനുകളും ഒമേഗ - 3 ഫാറ്റി ആസിഡുകളും (മത്സ്യം) ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരുടെ മസ്തിഷ്‌ക വളര്‍ച്ചയും ബുദ്ധികൂര്‍മതയും കൂടുതലാണെന്നും ഇവര്‍ കണ്ടെത്തി.
No comments:
Post a Comment