BMI - 'ബോഡി മാസ്സ് ഇന്‍ഡക്സ്‌'

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കൂ;

നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും?



BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍ ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്.





BMI = ഭാരം (kg)

———————————
പൊക്കം x പൊക്കം (m)




ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ. നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ സ്വാഭാവിക ഭാരം , 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി എന്നിങ്ങനെ കണക്കാക്കാം. നിങ്ങളുടെ ബി എം ഐ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കൂ;

(courtesy:thattukadablog.com)

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !