ഇണചേരലിന്റെ വ്യത്യസ്തതകള്‍ !!

ഒരേ മുറിയില്‍, ഒരേ കിടക്കയില്‍, ഒരേ രീതിയില്‍ നടക്കുന്ന വേഴ്ച അറുബോറാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതികഠിനമായ ലൈംഗിക സദാചാര മര്യാദകള്‍ക്ക് മുന്‍തൂക്കമുളള സമൂഹമായതിനാല്‍ ആളുമാറിയുളള രതി ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതിനാല്‍ മംഗലം കഴിഞ്ഞവര്‍ രീതിയും ശൈലിയും വേദിയും മാറ്റിയാണ് ലൈംഗികതയില്‍ വ്യത്യസ്തത പരീക്ഷിയ്ക്കേണ്ടത്. ഇത് ആരോഗ്യകരമായ ദാമ്പത്യത്തെയാണ് ഊട്ടിയുറപ്പിയ്ക്കുന്നു.മികച്ച ദാമ്പത്യം ദീര്‍ഘനാള്‍ നിലനിറുത്താന്‍ ഏതൊരു മനസാസ്ത്രജ്ഞനും നിര്‍ദ്ദേശിയ്ക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ് വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള രതി. വീട്ടില്‍ തന്നെ പൊതുവേ ഉപയോഗിയ്കാത്ത ഒരു സ്ഥലം ഇതിന് തിരഞ്ഞെടുക്കുന്നത് മികച്ച അനുഭവത്തിന് ഇടയാക്കുമത്രെ.കുളിമുറിയിലെ വേഴ്ചയും അങ്ങനെയൊരിനം തന്നെയാണ്. ഷവറില്‍ നിന്നും പെയ്യുന്ന ജലനാരുകള്‍ക്ക് കീഴെ നിന്നുളള രതി ലൈംഗിക ജീവിതത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങളാണ് സമ്മാനിക്കുക. ഒരു തടസവും കൂടാതെ പല പുതിയ പരീക്ഷണങ്ങള്‍ നടത്താനുളള ഇടവുമാണ് കുളിമുറി.കുളിമുറി രതി അല്‍പം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്. ആവേശം കയറി സ്വയം മറന്നു പോയാല്‍ ചിലപ്പോള്‍ വഴുതി വീണേക്കാം. വീഴ്ചയുടെ അപകടങ്ങളെക്കുറിച്ചുകൂടെ മുന്‍കൂട്ടി ഓര്‍ക്കുന്നത് നല്ലത്. വീണു കിടക്കുന്നത് ആരെയും സഹായത്തിന് വിളിക്കാനാവാത്ത അവസ്ഥയിലാണെന്ന് ഓര്‍ക്കുന്നതും നന്ന്.

ചുരുക്കത്തില്‍ പരിസര ബോധം നഷ്ടപ്പെടാതെ വേണം ഈ രതിയ്ക്ക് തയ്യാറെടുക്കേണ്ടത്. പരിമിതികളെക്കുറിച്ച് നല്ല ബോധം വേണം. ആ ബോധം എപ്പോഴും മനസിലുണ്ടെങ്കില്‍ വ്യത്യസ്തമായ ഒരു ലൈംഗികാനുഭവമായിരിക്കും കുളിമുറിയില്‍ നിന്നും ലഭിക്കുക.
രീതികള്‍
നിന്നുകൊണ്ട് ചെയ്യാവുന്ന രതിരീതികളാണ് കുളിമുറിയ്ക്ക് അനുയോജ്യം. കിടന്നു കൊണ്ടും ആകാം. എന്നാല്‍ തറയുടെ കാഠിന്യവും വൃത്തിയും മറ്റുമൊക്കെ പരിഗണിക്കപ്പെടേണ്ടതാണ്. കട്ടിയേറിയ തറയില്‍ മുട്ടൂന്നി വേഴ്ച നടത്തുമ്പോള്‍ വേദനിക്കുകയും രതി ആസ്വദിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഒന്നോ രണ്ടോ ടവ്വല്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിയ്ക്കാം.ഒട്ടും സങ്കോചമില്ലാതെ വദനസുരതം നടത്താവുന്ന ഒരിടമാണ് കുളിമുറി. ഇന്ത്യക്കാര്‍ക്ക പൊതുവേ ഈ രതി രീതിയോട് അറപ്പാണ്.ജനനേന്ദ്രിയം വൃത്തികെട്ട അവയവമാണെന്ന ചിന്തയാണ് പലരെയും വദനസുരതം ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. മറ്റേതു ശരീരഭാഗത്തെയും പോലെയാണ് നന്നായി കഴുകി വൃത്തിയാക്കിയ ലൈംഗികാവയവവും എന്ന ധാരണ ഉറപ്പിക്കാനും കുളിമുറി പറ്റിയ സ്ഥലമാണ്. ഇളം ചൂടുളള വെളളം വൃഷണ പേശികളില്‍ വീഴുമ്പോള്‍ അത് കൂടുതല്‍ അയയുകയും പങ്കാളിയ്ക്ക് അവയെ പ്രത്യേകം പരിലാളിക്കാനാവുകയും ചെയ്യും.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

6000 രൂപയുടെ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ഇപ്പോൾ 2950 രൂപയ്ക്ക് മാകെയറിലൂടെ (Kaloor,)

Kerala Health At A Glance