എസ്.എം.എസ് അയക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ പതിവായി എസ്.എം.എസ് അയക്കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഏറെ താമസിയാതെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനം. പതിവായി എസ്.എം.എസ് അയക്കുന്നവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് പഠനം തെളിയിക്കുന്നു. എസ്.എം.എസ് അയക്കുന്നത് ശീലമാക്കിയ 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്നാണ് പഠനത്തില്‍ മനസ്സിലായത്. എസ്.എം.എസ് ചെയ്യുന്ന ശീലം തങ്ങളു
ടെ ദിനചര്യകളെ പല വിധത്തില്‍ ബാധിക്കുന്നണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. ചിലരുടെ പഠനത്തെയും മറ്റുമാണ് എസ്.എം.എസ് ബാധിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ ഉറക്കംതന്നെ കളയുന്നുവെന്നാണ് പഠനത്തിലുണ്ടായിരുന്നത്.

അയക്കുന്ന എസ്.എം.എസിന് മറുപടി കിട്ടാതിരിക്കുമ്പോള്‍ ആളുകള്‍ വളരെയേറെ അസ്വസ്ഥരാകുമത്രെ. തങ്ങളോടുള്ള അവഗണനയായിട്ടാണ് ഇതവര്‍ക്ക് അനുഭവപ്പെടുന്നത്. ഇത് അമിതമായ ഉത്കണ്ഠയിലേക്കും അതുവഴി മറ്റ് അസ്വസ്ഥതകളിലേക്കും ഇവരെ എത്തിക്കുന്നു. ഒരു എസ്.എം.എസ് അയച്ച് അതിന്റെ മറുപടിക്കായി ഫോണും പിടിച്ച് കാത്തിരിക്കുന്നവരാണ് പലരും. ഈ കാത്തിരിപ്പാണ് പിന്നീട് മാനസിക പ്രശ്നമായി മാറുന്നത്.
No comments:
Post a Comment