123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Thursday, February 23, 2012

മൂത്രാശ്‌മരി അകറ്റാന്‍ ആയുര്‍വേദം !!

വാതവ്യാധ്യാശ്‌മരീഷ്‌ട്മഹോദര ഭഗന്ദരാ-
ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര'
ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല്‌ അഥവാ മൂത്രാശ്‌മരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇങ്ങനെയാണ്‌. മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച്‌ പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്‌. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്‌, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല്‌ അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക്‌ വീതം രോഗം ഉണ്ടാകുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കേരളത്തില്‍ പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയില്‍ അതാതിന്റെ കോപകാരണങ്ങളാലോ മൂന്നും കൂടി ഒന്നിച്ച്‌ കോപിച്ചതു കൊണ്ടോ വിവിധ ലക്ഷണങ്ങളുള്ള അശ്‌മരികള്‍ മൂത്രാശയങ്ങളാല്‍ ബന്ധപ്പെട്ട്‌ ഉണ്ടാകുന്നുവെന്ന്‌ ആയുര്‍വേദം വിശദീകരിക്കുന്നു. ചിട്ടയായ സ്‌നേഹ, സേ്വദ, ഔഷധ ചികിത്സയിലൂടെ രോഗശമനം ഉറപ്പാക്കാം.
രോഗ കാരണങ്ങള്‍
കുടുംബപാരമ്പര്യം, ജന്മനാലുള്ള തകരാറുകള്‍, ജോലിചെയ്യുന്ന സാഹചര്യം, ആഹാരശീലങ്ങള്‍, വൃക്ക, വൃക്കനാളി, മൂത്രാശയം എന്നിവയിലെ രോഗബാധ തുടങ്ങി നിരവധി കാര്യങ്ങള്‍ മൂത്രാശ്‌മരിക്ക്‌ കാരണമാകാം. സമയത്ത്‌ മൂത്രവിസര്‍ജ്‌ജനം നടത്താതിരിക്കുക, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിക്കുക തുടങ്ങിയവയും മൂത്രാശ്‌മരിക്ക്‌ കാരണമാണ്‌. മൂത്രവേഗം തടയുന്ന സ്വഭാവമുള്ളവരില്‍ വൃക്കകള്‍, മൂത്രവസ്‌തി എന്നിവയില്‍ മൂത്രം കെട്ടിനിന്ന്‌ ഖരപദാര്‍ഥങ്ങള്‍ വളരെക്കാലം കൊണ്ട്‌ അടിഞ്ഞു കൂടി കല്ലുണ്ടാകുന്നു. കാത്സ്യം, ജീവകം ഡി ഇവ ധാരാളമടങ്ങിയ ഭഷ്യവസ്‌തുക്കള്‍, ക്ഷാരഗുണത്തോടു കൂടിയ ഔഷധങ്ങളുടെ ഉപയോഗം എന്നിവയും രോഗ കാരണമാണ്‌.മൂത്രത്തില്‍ ലയിച്ചു പോകാനാകാത്ത വിധം മൂത്രത്തിലെ പരലുകള്‍ക്ക്‌ സാന്ദ്രതയുണ്ടാകുമ്പോഴാണ്‌ അവ കല്ലുകളായി രൂപപ്പെടുന്നത്‌. ഇത്‌ ഫോസ്‌ഫേറ്റ്‌ ക്രിസ്‌റ്റല്‍, കാത്സ്യം ഓക്‌സ്‌ലേറ്റ്‌, അമോര്‍ഫ്‌സ് യൂറൈറ്റസ്‌ എന്നീ മൂന്നു തരത്തില്‍ കാണപ്പെടുന്നു. നമ്മുടെ നാട്ടിലെ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത്‌ കാത്സ്യം ഓക്‌സൈറ്റ്‌ കല്ലുകളാണ്‌. കുമ്മായ നിറത്തില്‍ കാണപ്പെടുന്ന ഇത്തരം കല്ലുകള്‍ രക്‌താണുക്കളുമായി കൂടികലര്‍ന്ന്‌ കാലക്രമേണ കറുത്ത നിറത്തിലാകും. പിന്നീട്‌ കാഠിന്യമുള്ള കല്ലുകളായി മാറുന്നു. ചെറു തരികളായിരിക്കുമ്പോള്‍ ഇവ മൂത്രത്തിലൂടെ പുറം തള്ളപ്പെടും. ചിലപ്പോള്‍ മൂത്രാശയസഞ്ചിക്കുള്ളില്‍ തന്നെ കല്ലുകള്‍ രൂപം കൊള്ളുന്നു, മറ്റു ചിലപ്പോള്‍ വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രാശയത്തില്‍ എത്തിച്ചേരുന്നു.മൂത്രത്തില്‍ പഴുപ്പുണ്ടെങ്കില്‍ കല്ലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കല്ലുണ്ടെങ്കില്‍ പഴുപ്പുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്‌. കല്ലുകള്‍ ദീര്‍ഘകാലം മൂത്രസഞ്ചിക്കുള്ളില്‍ ഇരിക്കുന്നത്‌ മൂത്രാശയഭിത്തിക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതിനും പിന്നീട്‌ അര്‍ബുദത്തിനും വഴിവയ്‌ക്കുന്നു.
രോഗലക്ഷണങ്ങള്‍
കല്ലിന്റെ വലിപ്പം, സ്‌ഥാനം, ചലനം, അനുബന്ധരോഗങ്ങള്‍ എന്നിവ അനുസരിച്ച്‌ രോഗലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകുന്നതായി കാണപ്പെടുന്നു. കഠിനമായ മൂത്രാശ്‌മരി ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെക്കാലം ഒരു ലക്ഷണവും കാണിച്ചില്ലെന്നും വരാം. ചെറിയ കല്ലുകള്‍ പോലും അസഹനീയമായ വേദന ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്‌. വൃക്കയിലോ, മൂത്രസഞ്ചിയിലോ ഉള്ള കല്ലുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ശക്‌തിയേറിയ വേദന വൃക്കനാളിയിലെ ചെറിയ കല്ലുകള്‍ മൂലം ഉണ്ടാകുന്നു.മൂത്രനാളിയില്‍ കല്ല്‌ പൂര്‍ണ്ണമായും തടഞ്ഞാല്‍ മൂത്രവിസര്‍ജ്‌ജന അളവ്‌ തീരെ കുറയും. ഗുരുതരമായ മൂത്രാശ്‌മരിയില്‍ രക്‌തം കലര്‍ന്ന മൂത്രം വിസര്‍ജ്‌ജിക്കും. വൃക്കകള്‍ക്ക്‌ പ്രവര്‍ത്തനമാന്ദ്യം, കല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തട്ടി അവയവങ്ങള്‍ക്ക്‌ മുറിവ്‌, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വൃക്കനാളിയിലുണ്ടാകുന്ന മുറിവുകള്‍ വൃക്കനാളിയുടെ ദ്രവീകരണത്തിനു പോലും കാരണമായി തീരാറുണ്ട്‌.സാധാരണ അവസ്‌ഥയില്‍ അറുപത്‌ ശതമാനം കല്ലുകളും തനിയേ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ഒരിക്കല്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ അതു ചികിത്സിച്ചു മാറ്റിയാലും പിന്നീട്‌ രോഗം വരാനുള്ള സാധ്യത നിലനില്‌ക്കുന്നതിനാല്‍, ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം നിയന്ത്രിച്ചും, ക്രമമായ ജീവിതനിഷ്‌ഠകള്‍ വച്ചു പുലര്‍ത്തിയും രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും.
ചികിത്സ
ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിക്ക്‌ ഇഞ്ചി ലേപനം ഫലപ്രദമായി കണ്ടുവരുന്നു. ഇഞ്ചി നന്നായി അരച്ച്‌ നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും അടിവയര്‍ വരെ ലേപനം ചെയ്‌ത് അരമണിക്കൂറിനുശേഷം ധാന്വന്തരം കുഴമ്പ്‌ ദേഹം മുഴുവന്‍ തടവുക. കുറച്ചു സമയം കഴിയുമ്പോള്‍ ശരീരം വിയര്‍ത്തു തുടങ്ങും. അപ്പോള്‍ ശരീരത്തിന്റെ അരഭാഗം മുഴുവന്‍ മുങ്ങുന്ന രീതിയില്‍, സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയിരിക്കുക. ദേഹം വിയര്‍ക്കുന്നതു വരെ ഇപ്രകാരം തുടരാം. ഈ ചികിത്സാരീതിയാണ്‌ അവഗാഹസേ്വദം എന്നറിയപ്പെടുന്നത്‌. ഇത്‌ ഒരാഴ്‌ച നിത്യവും ചെയ്യണം. ഒപ്പം വൈദ്യ നിര്‍ദ്ദേശാനുസരണം മരുന്നു സേവിക്കുക, അശ്‌മരി ശമിം. തീക്ഷ്‌ണോഷ്‌ണ ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന മസാല ചേര്‍ത്ത ആഹാര സാധനങ്ങള്‍, എരിവ്‌, പുളി എന്നിവ, ലഹരികള്‍, കോളകള്‍ ഇവ ഉപേക്ഷിക്കേണ്ടതാണ്‌. ചികിത്സാ സമയത്ത്‌ തീക്ഷ്‌്ണ സ്വഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു ഒഴിവാക്കണമെന്ന്‌ ചികിത്സകന്‍ നിര്‍ദ്ദേശിക്കുന്നതിനു കാരണം, ഇത്തരം ആഹാരസാധനങ്ങള്‍ മൂലം അസിഡിറ്റി ഉണ്ടാകുകയും, മരുന്നുകള്‍ ഫലിക്കുന്നതിന്‌ കാലതാമസം നേരിടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓക്‌സലേറ്റുകളും, യൂറിക്കാസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം. ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, ചാള മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, കരള്‍, ടിന്ന്‌ ഫുഡ്‌ എന്നിവ തീര്‍ത്തും ഒഴിവാക്കണം.

ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ്‌, മാംസാഹാരങ്ങള്‍,പാലുത്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുക. അമിതഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ മൂത്രാശ്‌മരി തടഞ്ഞു നിര്‍ത്താം.ഉഷ്‌ണകാലത്ത്‌ വെള്ളം ധാരാളമായി കുടിക്കുക. വിയര്‍പ്പ്‌ കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്‌ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
തയാറാക്കിയത്‌: ശോഭാ ശേഖര്‍
(courtesy:mangalam.com-online)

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...