123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, February 14, 2012

മരുന്നുകളെ അറിഞ്ഞുപയോഗിക്കുക

Rx- താങ്കള്‍ കഴിക്കുക എന്നര്‍ഥം വരുന്ന റിസിപ്പി എന്നതിന്‍െറ R എന്ന അക്ഷരവും റോമന്‍ വൈദ്യ ദേവനായ ജൂപ്പിറ്ററിന്‍െറ jയും ചേര്‍ന്ന Rx എന്ന അടയാളം ലേബലിന്‍െറ ആദ്യഭാഗത്ത് കാണാം.മരുന്ന് താങ്കള്‍ക്ക് കഴിക്കാനുള്ളതാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
മരുന്നിന്‍െറ പേര്
തുടര്‍ന്ന് മരുന്നിന്‍െറ പേരാണ് ലേബലിലുണ്ടാവുക.രണ്ടു തരത്തില്‍ ഇത് രേഖപ്പെടുത്തിയിരിക്കും. Rx നു ശേഷം രേഖപ്പെടുത്തുന്നതാണ് ജനറിക് പേര് (ജനറിക് നെയിം).അതിനുതാഴെ എഴുതുന്നതാണ് ബ്രാന്‍ഡ് നെയിം. ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവണം.ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികള്‍ മരുന്ന് കടയില്‍ കൊടുക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയാറുണ്ട്: ഇതിലെഴുതിയ മരുന്ന് തന്നെ മറ്റൊരു മരുന്ന് കമ്പനിയുടെ ഉണ്ട്, അത്  തന്നാല്‍പോരേ എന്ന്. ഡോക്ടര്‍ എഴുതിയ മരുന്ന് ഏതാണെന്ന് നോക്കി ബ്രാന്‍ഡ് മാറ്റിത്തരുകയാണ് അവര്‍ ചെയ്യുന്നത് .അതായത് പാരസിറ്റമോള്‍ എന്നത് ജനറിക് പേരാണ്.ഇവ ഇറക്കുന്ന മരുന്ന് കമ്പനികളുടെ ബ്രാന്‍ഡ് നെയിമാണ് കാല്‍പോള്‍,ഫെപ്പാനല്‍,ഡോളോ,ക്രോസിന്‍ എന്നിവ. മരുന്നിന്‍െറ മാത്ര എത്ര മില്ലി ഗ്രാം അടങ്ങിയിരിക്കും എന്നത് ലേബലില്‍ രേഖപ്പെടുത്തിയിരിക്കും.അതായത് each tablet contains......എന്ന് തുടങ്ങുന്നവയാകും ഇത്. തുടര്‍ന്ന് മരുന്നിന്‍െറ ജനറിക് നെയിം (പാരസിറ്റമോള്‍ ഉദാഹരണം) എഴുതിയിരിക്കും.ലേബലില്‍ മറ്റു ചില രാസഘടക പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കും.അതായത് നിറം,മധുരം എന്നിവക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ച രാസക്കൂട്ടുകളാകും ഇത്. ഇവക്ക് നേരെ Q.S എന്ന് എഴുതിയിരിക്കും.ക്വാളിറ്റി സഫിഷ്യന്‍റ് അതായത് ആവശ്യത്തിന് പാകമായ അളവ് അടങ്ങിയിരിക്കുന്നു എന്നാണത്.
ജനറിക് പേരിനോടൊപ്പം I.P,B.P,USP,BNF എന്നിങ്ങനെ അക്ഷരങ്ങള്‍ കാണാറില്ളേ. ഇത്  യഥാക്രമം ഇന്ത്യന്‍ ഫാര്‍മകോപിയ,ബ്രിട്ടീഷ് ഫാര്‍മകോപിയ,യുനൈറ്റഡ് സ്റ്റേറ്റ്സ് ഫാര്‍മകോപിയ,ബ്രിട്ടീഷ് നാഷനല്‍ ഫോര്‍മുലറി എന്നിവയുടെ ചുരുക്കപ്പേരാണ്. മരുന്നുകളെപോലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച അതത് രാജ്യങ്ങളിലെ അംഗീകൃത പുസ്തകങ്ങളാണിവ.അതിലെ നിബന്ധനകളനുസരിച്ചാണ് മരുന്ന് നിര്‍മാണമെന്നാണ് മരുന്നു കമ്പനികള്‍ ഇതിലൂടെ സൂചിപ്പിക്കുന്നത്.
പുറമെയുള്ള ഉപയോഗം
ശരീരത്തിന് പുറത്തുകൂടിയുള്ള ഉപയോഗത്തിന് മാത്രം നിര്‍ദേശിച്ചവയാണിവ.ഓയിന്‍മെന്‍റ്, ജെല്‍,ചില കാപ്സ്യൂളുകള്‍ എന്നിവക്കു പുറമെ ഇത് എഴുതിയിരിക്കും.അതുകൊണ്ട് ഇവ പ്രത്യേകിച്ച് ശ്രദ്ധിക്കണം.
ബാച്ച് നമ്പര്‍
ഏത് ബാച്ചില്‍ അഥവാ ലോട്ടില്‍ മരുന്ന് ഉള്‍പ്പെടുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലായിരിക്കും മരുന്ന് നിര്‍മാണം. ഒരുമിച്ച് ഒറ്റ ദിവസം നിര്‍മിക്കുന്നവയാണ് ബാച്ച് അഥവാ ലോട്ട് ക്രമത്തില്‍ വരുന്നത്.ഗുണനിലവാരം ഉറപ്പുവരുത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേക ബാച്ചിലുള്ളവ അത് പാലിക്കുന്നില്ളെന്ന് തെളിയുകയാണെങ്കില്‍ അവ തിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്.ഇത്തരം അനവധി അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധനയിലാണത് തെളിയുക.അത്തരം അവസരങ്ങളില്‍ മരുന്നിന്‍െറ പേരും നിര്‍മാതാവിന്‍െറ പേരും ബാച്ച് നമ്പറുമുള്‍പ്പെടുത്തി ഡ്രഗ്സ് വകുപ്പ് പത്രപരസ്യം ചെയ്യും.അതുകൊണ്ട് മരുന്നിന്‍െറ ലേബല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുന്നറിയിപ്പുകള്‍
മരുന്ന് എങ്ങനെ സൂക്ഷിച്ചുവെക്കണമെന്ന നിര്‍ദേശമാണ് ലേബലിലെ വാണിങ്സ് ആന്‍ഡ് ഡയറക്ഷന്‍സ് എന്നതിലുണ്ടാവുക. ചിലതില്‍ PROTECT FROM LIGHT എന്നുണ്ടാകും. സൂര്യപ്രകാശം തട്ടിയാല്‍ വേര്‍തിരിഞ്ഞുപോകുന്ന രാസഘടകങ്ങളടങ്ങിയവയാണിവ. Store in cool dry place എന്ന സൂചന പ്രകാരം എട്ട് ഡിഗ്രി സെന്‍റി ഗ്രേഡിനും 25 ഡിഗ്രി സെന്‍റിഗ്രേഡ് താപനിലക്കുമിടയില്‍ സൂക്ഷിച്ചുവെക്കണം. കണ്ണിലൊഴിക്കാനുള്ള മരുന്നുകള്‍ കുപ്പിപൊട്ടിച്ച് ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കണം.സിറപ്പുപോലുള്ള മരുന്നുകളില്‍ Shake well before use എന്നെഴുതിയിട്ടുണ്ടാകും.ഇവ  നല്ലപോലെ കുലുക്കിയേ ഉപയോഗിക്കാവൂ.
നിര്‍മാണ തീയതി,
കാലാവധി
Mfg.dt എന്നത് മരുന്ന് നിര്‍മാണതീയതിയാണ്. Exp.dt എന്നെഴുതിയതാണ് ശ്രദ്ധിക്കേണ്ടത്.അതിലെഴുതിയിരിക്കുന്ന മാസവും വര്‍ഷവും കഴിഞ്ഞാല്‍  അവ ഉപയോഗിക്കാനേ പാടില്ല.എന്നാല്‍ ശരിയായി സൂക്ഷിച്ചാല്‍ അതിലേറെ കാലം പ്രവര്‍ത്തനക്ഷമമുള്ളതാണ് മരുന്നുകളെന്ന വാദം നിലവിലുണ്ട്.
അളവെത്ര
എത്രയളവ് മരുന്ന് കഴിക്കണം എന്നത് സൂചിപ്പിക്കുന്നതാണ് ഡോസേജ്. മരുന്നിന് പുറത്ത് as directed by the physician എന്ന് കാണാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചിത അളവില്‍ കഴിച്ചെങ്കില്‍ മാത്രമേ ഫലപ്രാപ്തിയിലത്തെുകയുള്ളൂ.ആന്‍റിബയോട്ടിക്കുകളുടെ കാലയളവില്‍ പ്രത്യേക ശ്രദ്ധവേണം. അസുഖം മാറിയെങ്കിലും ഡോസ് കാലയളവ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പൂര്‍ണമായും ഫലമുണ്ടാവുകയുള്ളൂ.
സാമ്പിളുകള്‍
ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ മരുന്ന് കമ്പനികള്‍ തയാറാക്കിയ മരുന്നുകള്‍ക്ക് പുറത്ത് physicians sample, not for sale എന്നെഴുതിയിട്ടുണ്ടാകും.അത്തരം മരുന്നുകള്‍ വില്‍പനക്കുള്ളതല്ല.
മരുന്നുകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി രണ്ടായി തിരിക്കാം. ഡോക്ടറുടെ കുറിപ്പടി പ്രകാരം കഴിക്കേണ്ടവ.കുറിപ്പടി ഇല്ലാതെയും വാങ്ങാവുന്നവ. പാരസിറ്റമോള്‍ പോലുള്ള വേദന സംഹാരികളും മലപരിശോധന,ചുമ എന്നിവക്കുള്ള ചില മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാമെന്നതിനാല്‍ ഓവര്‍ ദ കൗണ്ടര്‍ ഡ്രഗ്സ്-ഒ.ടി.സി എന്ന ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, ഇതിന്‍െറ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിര്‍ദേശം രോഗിക്കില്ലാത്തതിനാല്‍ ഇത് പ്രോത്സാഹിപ്പിക്കപ്പെടാറില്ല.
നിയന്ത്രിത മരുന്നുകള്‍
മനോരോഗ ചികിത്സക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെ നിയന്ത്രിത മരുന്നുകളുടെ ഗണത്തിലാണ്. ഇതിന്‍െറ ലേബലില്‍ Rx എന്നതിന്പകരം ഇതില്‍ NRx എന്നാണ് എഴുതിയിട്ടുണ്ടാവുക.ഇത്തരം മരുന്നുകളെപ്പറ്റിയുള്ള നിയമങ്ങള്‍ നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോക്ടറുടെ കുറിപ്പടിയോടു കൂടി മാത്രമേ ഇത്തരം മരുന്നുകളുടെ വില്‍പന പാടുള്ളൂവെന്ന് നിയമത്തില്‍ പറയുന്നു.
അതിനാല്‍, ലേബല്‍ നോക്കി മരുന്നുവാങ്ങുന്നത് ശീലമാക്കിയാല്‍   മരുന്നുകളെ അറിയാനേറെ ഉപകരിക്കും.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...