കടുത്ത ഹൃദ്രോഗ ലക്ഷണങ്ങളുമായാണ് 71 കാരനായ ഒരു രോഗി ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ എത്തിയത്. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടിപ്പോയി- രോഗിക്ക് ഒന്നല്ല രണ്ടാണ് ഹൃദയം, രണ്ടും നിലച്ചിരിക്കുന്നു! എന്നാല്‍, പേസ്‌മേക്കറിന്റെ സഹായത്തോടെ രോഗിയുടെ ജീവന്‍ പിടിച്ചു നിര്‍ത്താനും തുടര്‍ ചികിത്സയിലൂടെ രോഗിയെ പഴയനിലയില്‍ ആക്കാനും ഡോക്‌ടര്‍മാര്‍ക്ക് കഴിഞ്ഞു.
ഇദ്ദേഹം കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നുവത്രെ. അന്ന് ഗുരുതരാവസ്‌ഥയിലായിരുന്നതിനാല്‍ പുതിയ ഹൃദയം കൂടി ചേര്‍ത്തുവയ്‌ക്കാനായിരുന്നു ഡോക്‌ടര്‍മാരുടെ തീരുമാനം. എന്തായാലും അന്ന് മുതല്‍ ഇദ്ദേഹം രണ്ട് ഹൃദയങ്ങളുടെ ഉടമസ്‌ഥനായി!
സംഭവം നടന്നത് ഒരു വര്‍ഷം മുന്‍പാണ് എങ്കിലും വാര്‍ത്ത പുറത്തുവന്നത് അടുത്ത കാലത്താണ്. ചികിത്സയിലൂടെ ഇരുഹൃദയങ്ങളും വീണ്ടും സാധാരണ നിലയിലായി. പേസ്‌മേക്കറിന്റെ സഹായമില്ലാതെ ആശുപത്രി വിട്ട കക്ഷി ഇപ്പോള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഇല്ലാതെ സുഖമായി കഴിയുന്നു എന്നും 'അനള്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഹൃദയത്തിനൊപ്പം മറ്റൊന്നുകൂടി ചേര്‍ത്തുവയ്‌ക്കുന്ന തരം ശസ്‌ത്രക്രിയയ്‌ക്ക് 'ഹെറ്റിറോടോപിക്' ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ എന്നാണ് പറയുന്നത്.

No comments:
Post a Comment