തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം മാറ്റിവെക്കാന്‍ സംസ്ഥാനത്ത് നിയമപരമായ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവയവം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാകും. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നേരത്തെ നടപ്പാക്കിയ മാതൃക പഠനവിധേയമാക്കിയ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ശസ്ത്രക്രിയ നടക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് അവയവം നല്‍കാന്‍ തടസ്സമുണ്ടാകുന്നുണ്ടെങ്കില്‍ പരിഹരിക്കും.
1994ലെ കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്ത് അവയവദാനങ്ങള്‍ ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നെങ്കിലും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ മറ്റൊരാളിലേക്ക് മാറ്റിവെക്കാനുള്ള നടപടികള്‍ വ്യാപകമായിരുന്നില്ല. മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നിയമപരമായ നടപടി ക്രമങ്ങള്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
1994ലെ നിയമപ്രകാരം സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എല്ലാ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ കേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും മസ്തിഷ്കമരണ സ്ഥിരീകരണം നിര്‍ബന്ധമാക്കി. ഇതിനുള്ള ഡോക്ടര്‍മാരുടെ പാനല്‍ രൂപവത്കരണം, നടപടി ക്രമങ്ങള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്ന കേസുകളില്‍ അവയവങ്ങള്‍ നീക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും അവയവങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഉപദേശക സമിതിക്കും കാഡവര്‍ ട്രാന്‍സ്പ്ളാന്‍റ് അഡൈ്വസറി കമ്മിറ്റി പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന്‍െറ മേല്‍നോട്ടത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷയായും അവയവംമാറ്റിവെക്കല്‍ ഏകോപന സമിതിക്കും രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു. ഉത്തരവ് www.dme.kerala.gov.in / www.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

No comments:
Post a Comment