മുറുക്കം കിട്ടാന്‍ കെഗല്‍ വ്യായാമം
ലൈംഗികബന്ധം ആഹ്ലാദപ്രദമാക്കുന്നതിനുള്ള ഏറ്റവും മികച്ച സ്വയം പരിശീലന മാര്‍ഗങ്ങളിലൊന്നാണ് കെഗല്‍ വ്യായാമം. ആര്‍നോള്‍ഡ് കെഗല്‍ എന്ന ഡോക്ടര്‍ 1950ല്‍ നിര്‍ദ്ദേശിച്ചതാണ് ഈ വ്യായാമ ചികിത്സ. അതുകൊണ്ടാണ് കെഗല്‍സ് എക്‌സര്‍സൈസ് എന്ന പേര്.
സ്വയമറിയാതെ മൂത്രം പോകുന്ന രോഗികള്‍ക്ക് അതു പിടിച്ചുനിര്‍ത്താനുള്ള ഒരു ഉപായം എന്ന നിലയിലാണ് ഡോ. കെഗല്‍ ഇതു നിര്‍ദ്ദേശിച്ചത്. അനിയന്ത്രിത മൂത്രംപോക്ക് ഉള്ള ഏതാനും സ്ത്രീകളെ ഡോ. കെഗല്‍ ഈ വ്യായാമം പരിശീലിപ്പിച്ചു. ഏതാണ്ട് ആറു മാസത്തോളം ഡോക്ടര്‍ അവരെ നിരീക്ഷിച്ചു. അനിയന്ത്രിത മൂത്രം പോക്കിന് വലിയൊരളവോളം പരിഹാരമായി. അതിനപ്പുറം ഈ സ്ത്രീകള്‍ക്കെല്ലാം ലൈംഗികബന്ധം അതിശയകരമാംവിധം ആഹ്ലാദപ്രദവുമായിത്തീര്‍ന്നു. ലൈംഗികവേഴ്ചയില്‍ ഏറെ നിയന്ത്രണങ്ങള്‍ പിടിച്ചെടുക്കാനും സ്വയം ആഹ്ലാദം കണ്ടെത്താനും പങ്കാളിക്കു കൂടുതല്‍ ആനന്ദം നല്‍കാനും ഇവര്‍ക്കു കഴിഞ്ഞു. ഈ നിരീക്ഷണങ്ങളെത്തുടര്‍ന്ന് 1952ല്‍ ഡോ. കെഗല്‍ ഈ വ്യായാമത്തിന്റെ സവിശേഷതകളെക്കുറിച്ച് ഏതാനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980കളായപ്പോഴേക്കും സ്ത്രീകളുടെ ലൈംഗികാനന്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാന്ത്രികവ്യായാമമായിത്തന്നെ കെഗല്‍സ് എക്‌സര്‍സൈസ് പ്രശസ്തി നേടി.
വ്യായാമം എങ്ങനെ?
ഭഗപേശികള്‍ ഏതാണെന്നു സ്വയം തിരിച്ചറിഞ്ഞിട്ടുവേണം വ്യായാമം തുടങ്ങാന്‍. മൂത്രമൊഴിക്കാന്‍ ഇരിക്കുമ്പോഴാണ് ഈ പേശികളെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുക. ഇരിക്കുന്നിടത്തുനിന്ന് അനങ്ങാതെ പേശികള്‍ ഇറുക്കി മൂത്രം പിടിച്ചു നിറുത്തുക. മൂത്രദ്വാരത്തിനു ചുറ്റുമുള്ള ഒരു പാളി പേശികള്‍ ഇറുകിയാണ് മൂത്രപ്രവാഹം പിടിച്ചുനിര്‍ത്തിയത് എന്നു മനസ്സിലാകും. ഏതാനും തവണ ഇങ്ങനെ ചെയ്യുമ്പോള്‍തന്നെ ഭഗപേശികള്‍ (ജഇ ങൗരെഹല)െ ഏതാണെന്നു കൃത്യമായി മനസ്സിലാക്കാനാവും.
മൂത്രം പെട്ടെന്നു പിടിച്ചുനിര്‍ത്തിയപ്പോള്‍ ചെയ്തതുപോലെ മറ്റു സമയങ്ങളില്‍ ഈ പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് കെഗല്‍സ് വ്യായാമം. ആദ്യം പേശികള്‍ ഇറുക്കിപ്പിടിക്കുക. സാവധാനം അഞ്ച് എണ്ണുന്നതുവരെ പേശികള്‍ ഇറുക്കിപ്പിടിക്കണം. പിന്നെ പതുക്കെ അയച്ചുവിടുക. വീണ്ടും ഇറുക്കിപ്പിടിക്കുക. ഇങ്ങനെ 5 10 തവണവരെ ചെയ്യാം. ക്രമേണ 20 തവണവരെ ഇങ്ങനെ ചെയ്യാനാവും. ഭഗപേശികള്‍ ക്ഷീണിച്ചതായി തോന്നിയാല്‍ നാലഞ്ചു മിനിറ്റ് വിശ്രമിക്കണം.
ഏതു സമയത്തും
ടിവി കാണുമ്പോഴും ബസ്സിലും ട്രെയിനിലുമൊക്കെ ഇരിക്കുമ്പോഴുമെല്ലാം മറ്റാരുമറിയാതെ ഈ വ്യായാമം ചെയ്യാനാവും. ഓഫീസില്‍ ജോലി ചെയ്തു മടുത്തിരിക്കുമ്പോള്‍ നാലഞ്ചു മിനിറ്റ് ഭഗപേശികളില്‍ ശ്രദ്ധയുറപ്പിച്ച് ഈ വ്യായാമം ചെയ്യുന്നത് ഒരുതരം മാനസികവിശ്രമം കൂടിയാവും. കുളി കഴിഞ്ഞ് മുടി ചീകാനും മറ്റുമായി ഇരിക്കുമ്പോള്‍ ഏതാനും തവണ ഇതു ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. കിടന്നുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ വളരെ വേഗം പേശികള്‍ ഇറുക്കുകയും വികസിപ്പിക്കുകയും ചെയ്യുക-അവസാന തുള്ളി മൂത്രവും ഇറ്റിച്ചുകളയുമ്പോള്‍ എന്നപോലെ. മറ്റു സമയങ്ങളില്‍ പേശികള്‍ കൂടുതല്‍ സമയം ഇറുക്കിപ്പിടിച്ച് സാവധാനം വിടുകയാണ് വേണ്ടത്.
ഒരു പരന്ന പിഞ്ഞാണത്തിലെ വെള്ളം യോനിയിലൂടെ ഉള്ളിലേക്കു വലിച്ചെടുക്കുന്നതായി സങ്കല്‍പിക്കുക. ഭഗപേശികള്‍ സങ്കോചിക്കാനുള്ള നല്ല സൂത്രമാണിത്. ഇങ്ങനെ വലിച്ചെടുത്തതായി സങ്കല്‍പിക്കുന്ന വെള്ളം പരമാവധി നേരം ഉള്ളില്‍ പിടിച്ചുനിര്‍ത്തുന്നതായും പിന്നീട് പുറത്തു വിടുന്നതായും ഭാവിക്കണം. കെഗല്‍സ് വ്യായാമം ഫലപ്രദമായി ചെയ്യുന്നതിനുള്ള കൗതുകകരമായ ഒരെളുപ്പവഴിയാണിത്.
ലൈംഗികബന്ധസമയത്ത് പങ്കാളിയുടെ ജനനേന്ദ്രിയം ഉള്ളിലാക്കി അനങ്ങാതെ കിടന്ന് കെഗല്‍സ് എക്‌സര്‍സൈസ് ചെയ്യുന്നത് ഇരുവര്‍ക്കും ഒരുപോലെ ആനന്ദപ്രദമായിരിക്കും. പ്രസവശേഷം യോനിക്ക് അയവു വന്നവര്‍ക്കും അനിയന്ത്രിത മൂത്രംപോക്ക് ഉള്ളവര്‍ക്കും ഇതു ഏറെ ഫലം നല്‍കും.
(courtesy:mathrubhumi)
No comments:
Post a Comment