അനാവശ്യമായി ബലം പിടിച്ചു നടക്കുന്നവരെ കാണുമ്പോള്‍ അവന്റെ അല്ലെങ്കില്‍
അവളുടെ 'മസിലു കണ്ടോ'യെന്ന് അടുത്തു നില്‍ക്കുന്നവരോട് കമന്റ് പറഞ്ഞ്
ഒരു 'കൊട്ടു' കൊടുക്കാന്‍ ആര്‍ക്കായാലും താല്‍പര്യമുണ്ടാവും. എന്നാല്‍, ഈ
കളിയാക്കലിന് പലപ്പോഴും 'ഇര'യുടെ മസിലുമായി യാതൊരു ബന്ധവും
ഉണ്ടായിരിക്കില്ല. ഇത്തരം കമന്റ് പാസാക്കി ആത്മനിര്‍വൃതിയടയുന്നവര്‍
ഉറപ്പായും ഈജിപ്‌റ്റുകാരനായ മുസ്‌തഫ ഇസ്‌മയിലിന്റെ മസില്‍
കണ്ടിട്ടുണ്ടാവില്ല. മസില്‍ പിടിച്ച് അടുത്തിടെ ഗിന്നസ് ബുക്കില്‍
കയറിപ്പറ്റിയ ആളാണ് ഇരുപത്തിനാലുകാരനായ മുസ്‌തഫ!അതെ, മുസ്‌തഫയുടെ തലക്കനത്തിന്റെ കാര്യമല്ല യഥാര്‍ഥ മസിലിന്റെ
കാര്യമാണ് പറയുന്നത്. കൈയുടെ മസിലിന്റെ കാര്യത്തില്‍ മുസ്‌തഫയാണ്
ലോകത്തില്‍ ഒന്നാമന്‍. മുസ്‌തഫ കൈ ചുരുട്ടിയാല്‍ ഉരുണ്ട് കയറുന്ന
മസിലിന്റെ ചുറ്റളവ് 31 ഇഞ്ചാണ്! അതായത്, മുതിര്‍ന്ന ഒരാളുടെ
അരവണ്ണത്തിനൊപ്പം മസില്‍!കഴിഞ്ഞ പത്ത് വര്‍ഷമായി ദിവസം രണ്ടു നേരം ജിമ്മില്‍ കസര്‍ത്ത്
നടത്തിയാണ് മുസ്‌തഫ ആരുടേയും കണ്ണു തളളിക്കുന്ന മസില്‍ സ്വന്തമാക്കിയത്.
അഞ്ച് വര്‍ഷം മുമ്പ് സ്വദേശമായ ഈജിപ്‌തില്‍ നിന്ന് യുഎസിലേക്ക് താമസം
മാറ്റിയ ആളാണ് ഇദ്ദേഹം. സ്വന്തം നാട്ടില്‍ ബോഡിബില്‍ഡിംഗ് ടീമില്‍ ഇടം
ലഭിക്കാത്തതു കാരണമായിരുന്നു ഈ നാടുമാറ്റം. for more wonderful news need to read click here
(News courtesy: mangalam)
No comments:
Post a Comment