ചെറുപ്പക്കാരില്‍
മസ്തിഷ്‌കാഘാതം വര്‍ധിക്കുന്നതായി യു.എസ് ഗവേഷകര്‍. 55 വയസിനുതാഴെയുള്ള
അഞ്ചുപേരില്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നതായാണ് അമേരിക്കന്‍
അക്കാദമി ഓഫ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
2005ല്‍ 13 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ 19 ശതമാനം പേര്‍ക്ക്
സ്‌ട്രോക്ക് ബാധിച്ചതായി കണ്ടെത്തി. 1993 ല്‍ ഇത് 13 ശതമാനം
മാത്രമായിരുന്നു.
പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് ചെറുപ്പക്കാരില്‍
വര്‍ധിച്ചുവരുന്ന മസ്തിഷ്‌കാഘാതത്തിന്റെ പ്രധാനകാരണമെന്ന് ഗവേഷകര്‍
മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ പ്രായമായവരില്‍ കണ്ടുവരുന്ന
അസുഖമായിരുന്നു മസ്തിഷ്‌കാഘാതം. അടുത്തകാലത്ത് ചെറുപ്പക്കാരെയും ഇത്
ബാധിച്ചുതുടങ്ങിയതായി ലണ്ടന്‍ യുണിവേഴ്‌സിറ്റി കോളേജിലെ ഡോ. ഡേവിഡ്
പറയുന്നു. See video below:
(courtesy:mathrubhumi)
No comments:
Post a Comment