തമിരമോ വെള്ളെഴുത്തോ ഗ്ളൂക്കോമയോ ഏതുമാവട്ടെ, കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറുണ്ടെങ്കില്‍ പ്രഥമവും എളുപ്പവുമായ പ്രതിവിധി ഒന്നേയുള്ളൂ. അതു മറ്റൊന്നുമല്ല, കണ്ണടതന്നെ. കാഴ്ചത്തകരാറിന് ഡോക്ടര്‍ കണ്ണട നിര്‍ദ്ദേശിക്കുന്നതോടെ ഏതു കണ്ണട വാങ്ങണമെന്ന ആലോചനയിലായിരിക്കും രോഗി. കണ്ണട മുഖത്തിന് ഒരു അലങ്കാരം കൂടിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുഖത്തിനിണങ്ങുന്ന ഒരു കണ്ണട തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ മനസറിഞ്ഞ് കണ്ണടബ്രാന്റുകളും ഒപ്പത്തിനൊപ്പം മല്‍സരിക്കുന്നുണ്ട്.
പുതിയ കാലത്തിന്റെ കണ്ണടട്രെന്റുകള്‍ നോക്കിയാല്‍ രോഗത്തിന് വലിയ പ്രസക്തിയൊന്നുമില്ല. പൊടിയും വെയിലുമടിക്കാതെ ബൈക്കോടിക്കാനും കൂളിംങ് ഗ്ളാസ്, കമ്പ്യൂട്ടറില്‍നിന്നുള്ള ഗ്ളെയറിനെ തടയാന്‍ ആന്റി ഗ്ളെയര്‍ ലെന്‍സ്, ഇതൊന്നുമല്ലെങ്കില്‍ സ്റൈലിനുവേണ്ടി ഒരു സ്റൈലന്‍ പ്ളെയിന്‍ ഗ്ളാസ്....ഇങ്ങനെ പോകുന്നു കണ്ണകളുടെ കഥ. for more need to read click here
No comments:
Post a Comment