മെല്‍ബണ്‍: ടി.വി കണ്ടാല്‍ കാഴ്ച മാത്രമല്ല ആയുസ്സും കുറയുമെന്ന് പുതിയ പഠനം. ആസ്ട്രേലിയന്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടി.വി കാണുന്ന 25ന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ ആയുസ്സ് മണിക്കൂറിന് 22 മിനിറ്റ് എന്നതോതില്‍ കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ദിവസം ആറുമണിക്കൂര്‍ ടി.വി കാണുന്നവരും ടി.വി തീരെ കാണാത്തവരും തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
ആസ്ട്രേലിയന്‍ സ്ഥിതിവിവര കണക്ക് ബ്യൂറോ, പ്രമേഹ-പൊണ്ണത്തടി, ജീവിത ശൈലീ രോഗപഠന വിഭാഗം എന്നിവയുടെ കണക്കുകളും ഗവേഷണത്തിനായി അവലംബിക്കപ്പെട്ടു.
പുകവലി പോലെ അപകടകാരിയാണ് ഈ ശീലമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്പോര്‍ട്സ് മെഡിസിന എന്ന ബ്രിട്ടീഷ് മാസികയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
No comments:
Post a Comment