ശീതളപാനീയം വില്‍ക്കുന്ന കടയിലോ ബേക്കറിയിലോ മറ്റോ ചെന്നു കയറുമ്പോള്‍ 'ഒരു
ക്യാന്‍ ശുദ്ധവായു എടുക്കട്ടെ' എന്ന് കടയുടമ ചോദിക്കുന്ന കാലം
അതിവിദൂരമല്ല! ശുദ്ധവായു അതും ക്യാനില്‍? ചൈനയിലെ ചെന്‍ ഗുവാന്‍ങ്‌ബിയാവോ
എന്ന കോടീശ്വരന്‍ ലോകത്തിലാദ്യമായി..........,
ക്യാനിലാക്കിയ ശുദ്ധവായു വില്‍പ്പന
ആരംഭിച്ചുകഴിഞ്ഞു!ചൈനയിലെയും തയ്‌വാനിലെയും ഗ്രാമപ്രദേശങ്ങളില്‍ നിന്ന്
ശേഖരിക്കുന്ന ശുദ്ധവായുവാണ് ചെന്‍ വില്‍ക്കുന്നത്. വായു 'കംപ്രസ്'
ചെയ്‌ത് വയ്‌ക്കുന്നതിനാല്‍ അടപ്പ് ഊരിയാല്‍ പോലും അത്ര പെട്ടെന്ന്
ക്യാനിലെ വായു ഇല്ലാതാവില്ല. ശുദ്ധവായു ക്യാന്‍ അന്തരീക്ഷ മലിനീകരണം കാരണം
ബുദ്ധിമുട്ടുന്ന നഗരവാസികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കുമെന്നാണ് ചെന്‍
അവകാശപ്പെടുന്നത്. ക്യാന്‍ വാങ്ങുന്നവര്‍ക്ക് അത് തുറന്ന് കുടിക്കുകയോ
മൂക്കിനോട് ചേര്‍ത്ത് ഉളളിലേക്ക് വലിച്ചെടുക്കുകയോ ചെയ്യാം.'ഗുഡ് പേഴ്‌സണ്‍ ചെന്‍ ഗുവാന്‍ങ്‌ബിയാവോ' എന്ന പേരിലാണ്
ഉല്‍പ്പന്നം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒരു ക്യാന്‍ ശുദ്ധവായുവിന്
ഏകദേശം 42 രൂപയാണ് വില. തന്റെ പുതിയ സംരംഭം വളരെ വലിയ
വിജയമായിരിക്കുമെന്നാണ് ചെന്‍ പറയുന്നത്. തുടക്കത്തില്‍ 100,000 ക്യാന്‍
ഗുദ്ധവായുവാണ് വിപണിയിലെത്തിക്കുന്നത്. തനിക്ക് വായു വില്‍പ്പനയിലൂടെ
ലഭിക്കുന്ന ലാഭം സൈന്യത്തിന് നല്‍കുമെന്നാണ് ചെന്‍ പറയുന്നത്.
for more need to read click here
(courtesy:mangalam)
No comments:
Post a Comment