ദിവസവും ജൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നന്ന്. എന്നാല്‍ പല്ലിന് നന്നല്ലെന്ന് പഠനം. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍ക്ക്. ചുറുചുറുക്കിനും ബുദ്ധി വികാസത്തിനുമൊക്കെയായി എല്ലാ ദിവസവും കുഞ്ഞിനെ ജൂസ് കുടിപ്പിക്കുന്ന രക്ഷിതാക്കളോട് ഇനി മുതല്‍ ജൂസ് ആഴ്ചയില്‍ ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.അഞ്ച് വയസ്സാകുമ്പോഴേക്കും മിക്കവാറും കുട്ടികളുടേയും പല്ലുകള്‍ക്ക് കേട് പറ്റുന്നതായി റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെ ദന്തരോഗ വിഭാഗം മേധാവി കാത്തി ഹേര്‍ലി പറയുന്നു. പഴച്ചാറുകളില്‍ വലിയ തോതില്‍ അടങ്ങിയിട്ടുള്ള ആസിഡുകള്‍ പല്ലിന്റെ ഉപരിതലത്തെ ആക്രമിക്കുന്നു. നാരങ്ങാവര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല പഴങ്ങളില്‍ നാച്വറല്‍ ഷുഗറിന്റെ അളവും വളരെ കുടുതലാണ്. ഇത് പല്ലുകള്‍ ദ്രവിക്കുന്നതിനിടയാക്കുന്നു. പഴച്ചാറുകള്‍ സാവധാനം വലിച്ച് കുടിക്കുന്നത് പല്ലുകള്‍ ദ്രവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രെ.
പഴച്ചാറുകളില്‍ ആരോഗ്യത്തിന് ഉത്തമമായ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ.
No comments:
Post a Comment