സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാന്‍ നിയമം !!
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെയും നഴ്‌സിംഗ് ഹോമുകളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് നിയമസഭയില്‍ പ്രസ്‌താവിച്ചു. കേരള ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍, റഗുലേഷന്‍, അക്രഡിറ്റേഷന്‍) ബില്‍ എന്ന പേരില്‍ കരടുബില്ലിനു രൂപം കൊടുത്തുവരികയാണെന്നു ടി.എന്‍. പ്രതാപന്റെ സബ്‌മിഷനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ ബില്‍ നിയമമാവുന്നതോടെ സ്വകാര്യ ആശുപത്രികള്‍ ലാബുകളില്‍ ക്ലിനിക്കല്‍ പരിശോധനയ്‌ക്കുള്ള ഫീസ് ഏകീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവും. സര്‍ക്കാരിന് ഈ സ്‌ഥാപനങ്ങളുടെമേല്‍ വ്യക്‌തമായ നിയന്ത്രണം ഉണ്ടാകും. ഇ വിഷയം പഠിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. രമണിഭായി അധ്യക്ഷയായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലെ ചെറിയ ആശുപത്രി മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിവരെ രോഗികളെ ചൂഷണം ചെയ്യുകയാണെന്നു ടി.എന്‍. പ്രതാപന്‍ പരാതിപ്പെട്ടു. ജീവനക്കാരുടെ സേവന-വേതന വ്യവസ്‌ഥകള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം രോഗികള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കും കൃത്യതവേണമെന്ന് അദ്ദേഹം പറഞ്ഞു.
Comments
Post a Comment