ഓഫീസ്‌ ഫോണില്‍ തൊടല്ലേ!

ചില സത്യങ്ങള്‍ അറിഞ്ഞാല്‍ ഓഫീസ്‌ ഫോണില്‍ തൊടാന്‍ തന്നെ നിങ്ങള്‍ അറയ്‌ക്കും. ഓഫീസ്‌ ഫോണില്‍ ടോയ്‌ലറ്റ്‌ സീറ്റില്‍ ഉളളതിനെക്കാള്‍ നാലുമടങ്ങ്‌ രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രഫസര്‍ ചാള്‍സ്‌ ജേര്‍ബ പറയുന്നത്‌. ഫോണ്‍ മാത്രമല്ല ഓഫീസില്‍ പൊതു ഉപയോഗത്തിലുളള പലതും രോഗാണുക്കളുടെ ആവാസ കേന്ദ്രങ്ങളാണത്രെ! സീസണ്‍ പനി തുടങ്ങി ഗൗരവതരങ്ങളായ മറ്റ്‌ രോഗങ്ങള്‍ വരെ പകരാന്‍ ഓഫീസ്‌ ഉപകരണങ്ങള്‍ കാരണമായേക്കാം. ഓഫീസ്‌ ഫോണ്‍ ആവശ്യമുളളവര്‍ എല്ലാം ഉപയോഗിക്കുമെങ്കിലും ആരും വൃത്തിയാക്കാനോ രോഗാണുവിമുക്‌തമാക്കാനോ മിനക്കെടാറില്ല. ടോയ്‌ലറ്റ്‌ സീറ്റ്‌ ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും വൃത്തിയാക്കുന്നതിന്‌ സാധ്യതയുണ്ട്‌. എന്നാല്‍, ഫോണിന്റെ കാര്യത്തില്‍ ഇത്‌ പാലിക്കപ്പെടുന്നില്ല.ഫോണ്‍ കൂടാതെ കീബോര്‍ഡ്‌, ഡ്രോയര്‍ ഹാന്‍ഡില്‍, കോഫി പോട്ട്‌ ഹാന്‍ഡില്‍, ലിഫ്‌റ്റ്, ഫോട്ടോ കോപ്പിയര്‍, കോഫീമേക്കര്‍ എന്നിവയുടെ ബട്ടണ്‍ തുടങ്ങിയവയൊക്കെ വൈറസിന്റെയും ബാക്‌ടീരിയയുടെയും കേന്ദ്രങ്ങളായേക്കാം എന്നാണ്‌ വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്‌. രോഗാണുഭീതിയില്‍ നിന്ന്‌ രക്ഷപെടാന്‍ ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കുകയും കൈകള്‍ സോപ്പിട്ട്‌ കഴുകി വൃത്തിയായി സൂക്ഷിക്കുകയുമാണ്‌ പോംവഴി.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!