യുവതലമുറയില്‍ വ്യാപകമായ ഊര്‍ജദായക പാനീയ (എനര്‍ജി ഡ്രിങ്ക്) ഉപയോഗത്തിനെതിരെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ പാനീയങ്ങള്‍ ഹൃദയത്തെയും കിഡ്നിയെയും പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ അമിതമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണിത്.പരീക്ഷാ സമയത്ത് പഠനത്തിന് ഊര്‍ജം ലഭിക്കാനാണ് വിദ്യാര്‍ഥികള്‍ എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നത്. കുത്തക കമ്പനികളുടെ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ ശരീരത്തിന് കരുത്തും മനസ്സിനും ബുദ്ധിക്കും ഉണര്‍വും ലഭിക്കുമെന്നാണ് ഇവരുടെ ധാരണ.പരീക്ഷാ സമയത്ത് രാജ്യത്ത് എനര്‍ജി ഡ്രിങ്ക് വില്‍പന വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത്. അതിരാവിലെ പോലും ഇതുപയോഗിക്കുന്ന വിദ്യാര്‍ഥികളുണ്ട്.എന്നാല്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാണുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, അമിതമായ രക്ത സമ്മര്‍ദം തുടങ്ങിയവക്ക് ഇടയാക്കും. തുടര്‍ച്ചയായ ഉപയോഗം കാരണം ഹൃദയത്തിനും കിഡ്നിക്കും കരളിനും തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഹൃദയത്തിന്‍െറയും കിഡ്നിയുടെയും പ്രവര്‍ത്തനം ക്രമേണ താളം തെറ്റുകയാണ് ചെയ്യുക. പൊണ്ണത്തടിക്കും കാരണമാകും. മറ്റൊരു പ്രധാന പ്രശ്നം, ഇത്തരം പാനീയങ്ങള്‍ക്ക് അടിമകളായി മാറുമെന്നതാണ്.
എനര്‍ജി ഡ്രിങ്ക് ശരീരത്തിനും ബുദ്ധിക്കും ഉണര്‍വ് നല്‍കുമെന്നത് തെറ്റിദ്ധാരണയാണെന്നും എനര്‍ജി ഡ്രിങ്കിലൂടെയുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥ താല്‍ക്കാലികമാണെന്നും ബ്രെയിന്‍ ആന്‍ഡ് ന്യൂറോളജി സ്പെഷലിസ്റ്റ് ഡോ. അബ്ദുല്‍ വഹാബ് അല്‍ സയ്യിദ് പറഞ്ഞു.അമിനോ ആസിഡ് കിഡ്നിയെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് രക്തയോട്ടവുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവരെ ബാധിക്കും.

No comments:
Post a Comment