ദിവസവും മൂന്ന് കപ്പ് കട്ടന്‍ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചായയും ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായ രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പ്രധാനപ്പെട്ട ഒരു പഠനമാണിത്. ആര്‍ക്കെയ്വ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 35നും 75നും ഇടയില്‍ പ്രായമുള്ള 95 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് ദിവസവും 3 കപ്പ് കട്ടന്‍ചായ നല്‍കി. മറ്റൊരു ഗ്രൂപ്പിന് അതേ മണമുള്ള കഫീന്‍ അടങ്ങിയ തേയിലയില്‍ നിന്നെടുക്കാത്ത പാനീയവും നല്‍കി. ആറ് മാസത്തിന് ശേഷം ഗവേഷകര്‍ ഇവരെ പരിശോധിച്ചു. for more reading click here
തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദം കുറയുമെന്ന് പുതിയ കണ്ടെത്തല്‍ . സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ . വെളുത്തുള്ളിയുടെ ഗുണംസംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാത്തിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.
600മുതല്‍ 900 മില്ലിഗ്രാം വെളുത്തുള്ളിയാണ് ഗവേഷണസംഘം രോഗികള്‍ക്ക് നിത്യേന നല്‍കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്നതോതില്‍ അമിത രക്തസമ്മര്‍ദ്ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധിയായ ചില രോഗങ്ങള്‍ക്കും വെളുത്തുള്ളി പ്രത്യേകം പരിഗണിച്ചുപോരുന്നുണ്ട്.

No comments:
Post a Comment