ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൊബൈല്‍ ഫോണിന്റെഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം. സെല്‍ ഫോണുകളില്‍ നിന്നുണ്ടാവുന്ന റേഡിയേഷന്‍ ഗര്‍ഭസ്ഥ ശിശുവിന്റെതലച്ചോറിനെ ബാധിക്കുമെന്നും ഇത് കുട്ടി ഹൈപ്പര്‍ ആക്ടീവാകാന്‍ കാരണമാകുന്നുവെന്നുമാണ് പഠനത്തിലുള്ളത്. യാലെ സ്കുള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം തെളിയിച്ചത്.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഹൈപ്പര്‍ ആക്ടിവിറ്റി. ഇത്തരം കുട്ടികള്‍ സദാ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും . എന്നാല്‍ ഒരിടത്ത് ഒതുങ്ങിയിരുന്നോ മറ്റോ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുകയുമില്ല. പഠനത്തിലും മറ്റും ഇത്തരം കുട്ടികള്‍ വളരെ പിറകിലായിരിക്കും.
ഒരു കുരുന്ന് ജീവന്‍ തളിര്‍ക്കുന്നത് മുതല്‍ അവന് വേണ്ടി ഒരുങ്ങാന്‍ തുടങ്ങും അമ്മയുടെ മനസ്സും ശരീരവും. അവന്റെആരോഗ്യത്തിനും ആയുസ്സിനുമായി എന്തും ചെയ്യാനൊരുക്കമായിരിക്കും അമ്മ. പറഞ്ഞിട്ടെന്താ ചെവിയില്‍ നിന്ന് മൊബൈല്‍ മാറ്റിയ നേരമുണ്ടാവില്ല അവര്‍ക്ക്. അല്‍പ നേരത്തെ സന്തോഷമാണ് മൊബൈല്‍ നമുക്ക് സമ്മാനിക്കുന്നത്. ഈ സന്തോഷത്തിന് പകരമായി ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ നാം സങ്കടപ്പെടേണ്ടി വന്നേക്കാം. എന്ത് വേണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
No comments:
Post a Comment