ക്യാന്‍സറിനു മരുന്ന് ഒട്ടകം !!

ഒട്ടകത്തിന്‍റെ പാലും മൂത്രവും ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്ന് ഒരു സംഘം അറബ് ഗവേഷകര്‍. എലികളില്‍ നടത്തിയ പരീക്ഷണം നൂറു ശതമാനം വിജയമായിരുന്നു എന്നും അറബ് ബയോടെക്നോളജി കമ്പനി (എബിസി) അവകാശപ്പെടുന്നു.ഒട്ടകത്തിന്‍റെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനം എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. ലോകത്തേറ്റവും ശക്തമായ പ്രതിരോധശേഷിയുള്ള ജീവികളിലൊന്നാണ് ഒട്ടകമെന്നും പാലിലും മൂത്രത്തിലും നടത്തിയ പഠനത്തില്‍ നിന്നു വ്യക്തമായെന്ന് ഗവേഷകര്‍. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ വിഷാംശത്തെ മാത്രമാണ് പുതിയ മരുന്ന് ആക്രമിക്കുന്നത്. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ക്കു തീരെ സാധ്യതയില്ല. ഉടന്‍ തന്നെ മനുഷ്യരിലും മരുന്നു പരീക്ഷിക്കുമെന്ന് അറബ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. അബ്ദുള്ള എ. അല്‍നജ്ജാര്‍. ഇപ്പോള്‍ ബ്ലഡ് ക്യാന്‍സര്‍ ചികിത്സിക്കാനുള്ള മാര്‍ഗമാണ് വികസിപ്പിച്ചിരിക്കുന്നത്. മറ്റു ക്യാന്‍സറുകളെ നേരിടാനുള്ള മരുന്നും ഇതേ രീതിയില്‍ വൈകാതെ വികസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉറപ്പു പറയുന്നു.ഷാര്‍ജ യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച പരീക്ഷണങ്ങള്‍ ബാഗ്ദാദിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു പൂര്‍ത്തിയാക്കിയത്. യുകെ പേറ്റന്‍റ്സ് ഓഫിസില്‍ മരുന്ന് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലോകത്താകമാനം 60 ലക്ഷത്തോളം പേരാണ് പ്രതിവര്‍ഷം ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഇതിനാണ്. പ്രതിവര്‍ഷം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 213 ശതമാനം വര്‍ധനയും കണ്ടുവരുന്നു.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !