123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, May 18, 2012

ലൈംഗികതയിലൂടെ ആരോഗ്യം !!

മനുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ലൈംഗികത പ്രപഞ്ചനിലനില്‍പ്പിനായുള്ള പ്രകൃതിയുടെ കരുതലാണ്. സംതൃപ്തമായ ലൈംഗികജീവിതത്തിന് മനുഷ്യന്റെ സ്വഭാവം, ആരോഗ്യം, രോഗപ്രതിരോധശേഷി, ആയുസ്, മാനസികോര്‍ജ്ജം, ആത്മവിശ്വാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താനാവും.
മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദാര്‍ശനികമായ കാഴ്ചപ്പാടോടെയാണ് മനുഷ്യരാശി ലൈംഗികതയെ സമീപിക്കുന്നത്. അവിടെ പരിപാവനത, പരസ്പരധാരണ, ആത്മീയത, സ്ത്രീപുരുഷപദവി തുടങ്ങിയവയ്ക്കൊക്കെ പ്രാധാന്യമുണ്ട്. ലൈംഗികഅരാചകത്വം തുടച്ചുനീക്കിക്കൊണ്ട് സ്ത്രീപുരുഷബന്ധം ധാര്‍മ്മികമായി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സമൂഹത്തിന്റെ അംഗീകാരവും അനുഗ്രഹവും തേടിക്കൊണ്ടുള്ള വിവാഹം എന്ന സന്ധിയില്‍ ഒപ്പുവയ്ക്കുന്നത്. ഈ രീതിയില്‍ ഒന്നിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള മാനസിക-ശാരീരിക ബന്ധങ്ങള്‍ വ്യക്തിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. ദൂഃഖങ്ങള്‍ മറക്കാനും ആനന്ദലഹരിക്കും
മനുഷ്യജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖമാണെന്നാണ് ദാര്‍ശനികന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. നഷ്ടബോധത്തിന്റെയും നിരാശയുടെയും വേദനയുടെയുമൊക്കെ നിലകിട്ടാക്കയങ്ങളില്‍നിന്ന് മനുഷ്യനെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ ലൈംഗികതയ്ക്ക് വലിയ പങ്കുണ്ട്. ഇണയുമായുള്ള സംഭോഗത്തിന്റെ അനുഭൂതി തലച്ചോറിലെ ന്യൂറോണുകളുടെ പ്രസരണം വര്‍ദ്ധിപ്പിക്കുന്നു. ദുഃഖവും നൈരാശ്യവുമൊക്കെ അതോടെ അകന്നുപോകുന്നു. മനസ് ആനന്ദത്തിന്റെ തിരതല്ലുന്ന നമിഷങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥമുള്ളതാണെന്ന തോന്നലുണ്ടാവുന്നു.
2. മാനസികസമ്മര്‍ദ്ദത്തില്‍നിന്ന് മോചനം
ലൈംഗികതയുടെ അനര്‍ഘനിമിഷങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ തച്ചോറില്‍ സന്തോഷം ജനിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉല്പാദനം നടക്കും. ഇതിലൂടെ ശരീരത്തിലെ പേശികള്‍ അയയുന്നതോടൊപ്പം മാനസികപിരിമുറുക്കവും അയയുന്നു.
3. വേദനയ്ക്ക് ആശ്വാസം
മരുഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴപോലെയാണ് അനുരാഗവതികളില്‍ സെക്സിന്റെ അനുഭവം പകരുന്നത്. ഏതൊരു വേദനയെയും ഇല്ലാതാക്കാനുള്ള മാന്ത്രികശക്തി സെക്സിനുണ്ട്. രതിവേളയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ശ്രവിക്കാനിടയാക്കുന്നു. ഇതിന് ഒരു വേദനസംഹാരിക്കു തുല്യമായ ശക്തിയുണ്ട്. ക്യാന്‍സര്‍പോലെ സങ്കീര്‍ണ്ണതകളുള്ള രോഗങ്ങള്‍പോലും ഇണയുടെ സ്നേഹസ്പര്‍ശവും പരിലാളനയുമേല്‍ക്കുമ്പോള്‍ കുറയുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന്റെ ശക്തമായ കൈകളില്‍ തൂങ്ങി മരണക്കിടക്കയില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചുവന്ന എത്രയോ പേരുണ്ട്. വിവാഹം ഉറപ്പിച്ചുനില്‍ക്കുന്നവര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നില്ലെന്ന് മൈന്റ് പവറിനെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തിയിട്ടുള്ളതും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
4. ആത്മവിശ്വാസം പകരുന്നു
ഏതൊരു നൈരാശ്യഹൃദയനെയും ആത്മവിശ്വാസത്തിലേക്കു കൈപിടിച്ചുനടത്താന്‍ സെക്സിനു കഴിയും. സ്വന്തം കാര്യം നോക്കാന്‍പോലും പ്രാപ്തിയില്ലാത്ത ചിലര്‍ വിവാഹത്തിനുശേഷം വളരെ സ്മാര്‍ട്ടായി കാണപ്പെടാറുണ്ട്. ജീവിക്കാനുള്ള ആഗ്രഹവും ഉത്തരവാദിത്വബോധവും ഉണ്ടാക്കാന്‍ ദാമ്പത്യജീവിതം വഴിയൊരുക്കുന്നു. പങ്കാളിയുടെ മുന്നില്‍ തനിക്ക് ലൈംഗികമായ കഴിവുണ്ടെന്ന് തെളിയിക്കപ്പെടുന്നതോടെ വ്യക്തിക്ക് താനും ഒരു പൌരനായി എന്ന ബോധമുണ്ടാവുന്നു. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാനുള്ള കരുത്തുണ്ടാവുന്നു.
5. സ്നേഹഭാവങ്ങള്‍ വര്‍ദ്ധിക്കുന്നു
സംപ്തൃപ്തമായ ലൈംഗികജീവിതം ഏതൊരു മുരടനെയും ഹൃദയമുള്ള വ്യക്തിയാക്കിത്തീര്‍ക്കും. ജീവിതപങ്കാളിയോട് ഏറ്റവും കൂടുതല്‍ മാനസികമായി അടുക്കുന്നതും സംഭോഗവേളയിലാണ്. ഓക്സിടോസിന്റെ അളവു കൂടുന്നതുകൊണ്ടാണ് ഈ സമയത്ത് സ്നേഹഭാവങ്ങളേറാന്‍ കാരണം.
6. നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മകൊണ്ടു വലയുന്നവര്‍ക്ക് ഒന്നാന്തരമൊരു ഔഷധമാണ് രതി. സംഭോഗസമയത്ത് ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിറ്റോസിനാണ് നിദ്രയിലേക്കു നയിക്കുന്നതും. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നേരാംവണ്ണം നടക്കാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓര്‍മ്മശക്തി ഉണരാനും ഊര്‍ജ്ജസ്വലത കൈവരിക്കാനും നന്നായി ഉറങ്ങേണ്ടതുണ്ട്. പരസ്പരവിശ്വാസത്തോടുകൂടിയുള്ള ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ നിദ്രാഭംഗം വളരെ കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
7. ആയുസ് വര്‍ദ്ധിക്കുന്നു
ലൈംഗികബന്ധത്തില്‍ താളഭംഗം സംഭവിക്കാത്തവരുടെ ജീവിതത്തില്‍ ഏറെക്കാലം യുവത്വം നിലനില്‍ക്കും. പ്രസരിപ്പും ആനന്ദവും ഇവരില്‍ എപ്പോഴുമുണ്ടാകും. ശരിയായ ഉറക്കം, സംഘര്‍ഷമില്ലാത്ത മനസ്, ശരിയായ ഉപാപചയപ്രവര്‍ത്തനങ്ങള്‍, ആത്മവിശ്വാസം തുടങ്ങി രതിയുടെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആയുസും നീണ്ടുകിട്ടും. വളരെ വൈകി മാത്രമേ ഇവര്‍ വാര്‍ദ്ധക്യത്തിന്റെ പടിചവിട്ടാന്‍ തുടങ്ങൂ.
8. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
സംതൃപ്തമായ ലൈംഗികജീവിതം നയിക്കുന്നവരില്‍ സംഭോഗത്തിലേര്‍പ്പെടുമ്പോള്‍ ഇമ്മ്യൂണോഗ്ളോബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടാവുന്നു. ഇതിലൂടെ വൈറല്‍ബാധമൂലമുണ്ടാകുന്ന രോഗങ്ങളെയും ജലദോഷത്തെയും തടുക്കാനുള്ള പ്രതിരോധശേഷി കൈവരുന്നു.
9. അധികകാലറി എരിച്ചുകളയുന്നു
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ടെസ്റോസ്റീറോണ്‍ വലിയ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് പുരുഷശരീരത്തിലെ അധികകാലറി എരിച്ചുകളയാന്‍ ഉപകരിക്കും. 30 മിനിട്ടു സമയം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ 85 കാലറി അധിക ഊര്‍ജ്ജം എരിച്ചുകളയാന്‍ സാധിക്കുമത്രേ.
10. ആരോഗ്യം വര്‍ദ്ധിക്കുന്നു
ലൈംഗികതയില്‍ സജീവമായാല്‍ ആരോഗ്യപരമായി പല നേട്ടങ്ങളുമുണ്ടാവുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരില്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കും. കൂടാതെ വിഷാദമില്ലാതാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ നടക്കുകയും ചെയ്യും. രക്തധമനികളുടെ പ്രവര്‍ത്തനം നേരെ നടക്കാനും രതി സഹായിക്കുന്നു. മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരിലും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ബന്ധപ്പെടുന്നവരിലും നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് രണ്ടാമത്തെ വിഭാഗക്കാരില്‍ ഹൃദയാഘാതസാധ്യത വളരെ കുറവാണെന്നാണ്. പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് ലൈംഗികജീവിതത്തിലൂടെ പരിക്ഷീണിതാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ സാധിക്കും.
പരിശുദ്ധമായ ലൈംഗികത
ലൈംഗികത പ്രദാനം ചെയ്യുന്ന എല്ലാ അനുഭൂതികളും ഗുണങ്ങളും നേടണമെങ്കില്‍ ധാര്‍മ്മികമായ ലൈംഗികജീവിതം നയിക്കണം. ഇണയോടു വിശ്വാസവഞ്ചന കാണിച്ചാല്‍ കുറ്റബോധം മനസിനെ അലട്ടുകയും അത് നിരവധി മാനസിക പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. കൂടാതെ എച്ച്.ഐ.വി. പോലുള്ള അപകടകരമായ ലൈംഗികരോഗങ്ങളുണ്ടാവാനും അവിഹിതബന്ധങ്ങള്‍ ഇടവരുത്തും. ലൈംഗികത പാപമാണെന്ന ധാരണയും തെറ്റാണ്.
മഞ്ഞിനോടു വെയിലെന്നപോലെ, തീരത്തോടു തിരയെന്നപോലെ, പൂവിനു പൂമ്പാറ്റപോലെ ലൈംഗികത സ്ത്രീക്കും പുരുഷനും പാരസ്പര്യത്തിന്റെ ഊടും പാവുമാണ്. ഇണകള്‍ തമ്മില്‍ വിശ്വാസത്തിന്റെ കോട്ടയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിശുദ്ധപ്രണയവും ലൈംഗികബന്ധവും മനുഷ്യജീവിതത്തിലെ മഹാത്തായ ഒരേടാണ്.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...