കോഴിക്കോട്: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നല്‍കി വന്‍തോതില്‍ വില്‍പന നടത്തുന്ന എട്ട് ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ഡ്രഗ്സ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. സംസ്ഥാന വ്യാപകമായി ഇവയുടെ മൊത്തവിതരണ കേന്ദ്രങ്ങളിലും നിര്‍മാണ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ അരക്കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡ് ഡ്രഗ്സ് കണ്‍ട്രോളര്‍ സി.എസ്. സതീഷ് കുമാര്‍, അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍ എന്നിവര്‍ ഏകോപിപ്പിച്ചു.
വിവിധ കമ്പനികളുടെ സൗന്ദര്യ വര്‍ധക ലേപനങ്ങള്‍, തലയിലും ശരീരത്തിലും പുരട്ടുന്ന എണ്ണകള്‍ എന്നിവയാണ് പിടികൂടിയവയിലേറെയും. പരസ്യങ്ങള്‍ വഴിയും ഉത്പന്നങ്ങളിലെ കുറിപ്പുകള്‍ വഴിയും ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം പരസ്യങ്ങള്‍ പാടില്ലെന്ന് നേരത്തേ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അവഗണിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു റെയ്ഡ്.
ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലെ 24 മൊത്ത വിതരണ കേന്ദ്രങ്ങളിലും ധാത്രിയുടെ മുവാറ്റുപുഴയിലെയും ഇന്ദുലേഖയുടെ തലശ്ശേരിയിലെയും നിര്‍മാണ കേന്ദ്രങ്ങളിലും പരിശോധന നടന്നു.
അതേസമയം, ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയതിനുശേഷം ഇവ പിടിച്ചെടുക്കുന്ന സമീപനത്തിന് പകരം, ലൈസന്‍സ് നല്‍കുന്ന രീതി തന്നെ മാറുകയാണ് വേണ്ടതെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.ആയുര്‍വേദ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന അസംസ്കൃത വസ്തുക്കളിലേതെങ്കിലുമൊന്നിന്‍െറ പേര് ഉപയോഗിച്ചാണ് ഇവയില്‍ പലതും നിര്‍മിക്കുന്നത്.

No comments:
Post a Comment