ഒരു സദസിനെ അഭിമുഖീകരിച്ച് അവര്‍ ശ്രദ്ധിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുമ്പോഴുണ്ടാവുന്ന പരിഭ്രമമാണു സഭാകമ്പം. തനിച്ചിരിക്കുമ്പോഴോ വീട്ടില്‍ അച്ഛനമ്മമാരുടെ മുമ്പിലോ പാടാനും ആടാനുമൊക്കെ കഴിവുള്ളയാളിന് അപരിചിതമായ സദസിനു മുമ്പില്‍ പരിഭ്രമം അനുഭവപ്പെടുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആണല്ലോയെന്ന വേവലാതിയാണ് സഭാകമ്പത്തിന്റെ പ്രധാന കാരണം. സദസ്യരുടെ പ്രതികരണത്തെപ്പറ്റിയുള്ള ഉത്കണ്ഠ, പരാജയഭീതി, അര്‍പ്പിതമായ ഉയര്‍ന്ന പ്രതീക്ഷകള്‍ തുടങ്ങി മനഃശാസ്ത്രപരമായ പല ഘടകങ്ങളും സഭാകമ്പത്തിനു പിന്നിലുണ്ട്. ഇവയൊക്കെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുമ്പോഴേക്കും പ്രകടനം നടത്താനുള്ള ഏകാഗ്രത മനസിനു നഷ്ടമാവുന്നു. കഴിവുള്ള പലരേയും ലോകം അറിയാതെ പോകുന്നത് മേല്‍പ്പറഞ്ഞ സഭാകമ്പത്തെ അതിജീവിക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാലാണ് ഒരാള്‍ക്ക് ബുദ്ധിയും ഒട്ടേറെ കഴിവുകളും ഉണ്ടായിട്ട് കാര്യമില്ല. അതുനാലാള്‍ കാണ്‍കെ പ്രയോഗിക്കാനുള്ള തന്റേടമില്ലാത്ത പക്ഷം കുടത്തിലെ വിളക്കുപോലെ എരിഞ്ഞടങ്ങുകയാവും ഫലം. ഉത്കണ്ഠയോടും സഭാകമ്പത്തോടും ആളുകള്‍ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ചിലര്‍ക്ക് ഭാവിയില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനുള്ള ടോണിക്ക് ആയിത്തീരുന്നു ഇത്. എന്നാല്‍, മറ്റു ചിലരാവട്ടെ നിസ്സഹായമായി ഉള്‍വലിയാനാവും ശ്രമിക്കുക. മൂന്നാമതൊരു കൂട്ടര്‍ സര്‍വതിനെയും പുച്ഛത്തോടെയും അസൂയയോടെയും വീക്ഷിക്കുന്നു. ഇങ്ങനെ കുട്ടിക്കാലത്ത് ശക്തി പ്രാപിക്കുന്ന സ്വാഭാവ രീതികള്‍ മാറ്റിയെടുക്കുക വളരെ പ്രയാസകരമാണ്. കാരണം ഉള്‍വിലയിലുടെ വ്യക്തി ഒറ്റപ്പെടുകയും അതുകൊണ്ടു തന്നെ ആവശ്യമുള്ളത്ര സാമൂഹിക വത്കരണം നടക്കാതെ പോവുകയും ചെയ്യുന്നു.
ആധുനിക ലോകത്ത് മനസിന്റെ പിരിമുറുക്കം പൂര്‍ണമായും ഒഴിവാക്കാനാവില്ല. ആപത്ഘട്ടങ്ങളില്‍ വ്യക്തിക്ക് ആവശ്യമുള്ള വിപദിധൈര്യം സമ്മാനിക്കുന്നത് ഉത്കണ്ഠയാണ്. എന്നാലിത് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പ്രശന്ങ്ങള്‍ ആരംഭിക്കുകയായി. വ്യക്തി സ്വന്തം അനുഭവങ്ങളിലുടെ പഠിച്ചെടുക്കുന്ന അനാരോഗ്യകരമായ പ്രവണതയാണ് അമിതമായ ഉത്കണ്ഠ എന്നത്. അതിനെ അതിജീവിക്കാനുള്ള എളുപ്പവഴി വിപരീത വികാരങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതു തന്നെ. ഉത്കണ്ഠയുടെ വിപരീതാവസ്ഥയാണ് പ്രശാന്തി അഥവാ റിലാക്‌സേഷന്‍.
ഉത്കണ്ഠയും ഭയവും ഉണര്‍ത്തുക ഭാഗങ്ങള്‍ ആദ്യം തന്നെ യാഥാര്‍ഥ്യബോധത്തോടെ വിശകലനം ചെയ്യുക. ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ വ്യക്തിയുടെ ആത്മവീര്യമത്തെ തകര്‍ക്കും. എന്നതിനാല്‍ പരാജയം നേരിട്ടയാള്‍ വീണ്ടു ശ്രമിക്കുന്നതിനുമുമ്പായി സംഭവങ്ങളെ യുക്തി ഉപയോഗിച്ച് വിലയിരുത്തണം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നു തോന്നുന്നപക്ഷം കുറേക്കുടി ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് നന്ന്. for read full click here
The most effective psychological treatment for Social Phobia currently available is called cognitive behavioral therapy, or CBT
http://www.socialanxietysuppor...
There is a research going on this disorder at Stanford University, California http://caan.stanford.edu/treat...

നന്ന്. പക്ഷേ സഭാകമ്പം ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോല്ലല്ലേ... ചെറുപ്പത്തിലേയുള്ള ട്രെയിനിങ്ങുകളിലൂടെ അത് മാറ്റിയെടുക്കാം.
ReplyDeleteഈ യെല്ലോ ഫ്ലൂറസെന്റ് കളർ മാറ്റിയാൽ നന്നായിരുന്നു.