ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ക്കായി ആശുപത്രികളില്‍ വയര്‍ലസ് നെറ്റ്‌വര്‍ക്കുകള്‍ വരുന്നു. സെന്റ് ലൂയീസിലെ ബാര്‍ണസ് ജൂയിഷ് ആശുപത്രിയാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്. രോഗിയുടെ ശരീരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് വിവരങ്ങള്‍ തേടുക. രക്‌തത്തിലെ ഓക്‌സിജന്റെ അളവ് , ഹൃദയമിടിപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മിനിറ്റില്‍ രണ്ടു തവണ ബേസ് സ്‌റ്റേഷനിലേക്ക് അയക്കും. ഡോക്‌ടറുടെ ആവശ്യ പ്രകാരം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വയര്‍ലെസ് നെറ്റ്‌വര്‍ക്കിലൂടെ വിവരങ്ങള്‍ കൈമാറും.
ഈ വിവരങ്ങള്‍ സേര്‍വറിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പരിശോധിക്കും. അവശ്യഘട്ടങ്ങളില്‍ നേഴ്‌സിന് സെല്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കും.
വെര്‍ച്വല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും ഗവേഷകരുടെ പരിഗണനയിലാണ് . യന്ത്രങ്ങളുടെ ശബ്‌ദ കോലാഹലത്തില്‍ നിന്ന് രോഗികള്‍ക്ക് സ്വസ്‌ഥത നല്‍കുന്ന സംവിധാനത്തിനാണ് ശ്രമിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ഡോ. ചെന്‍യുയാംഗ് ലു അറിയിച്ചു. ബോഡി സെന്‍സര്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നാണ് അദ്ദേഹം സംവിധാനത്തെ വിശേഷിപ്പിക്കുന്നത് .
തങ്ങളുടെ രൂപകല്‍പന രോഗിയുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് ലു വ്യക്‌തമാക്കി. രോഗിയുടെ ശരീരത്തില്‍ മൈക്രോഫോണോ , കാമറകളോ ഘടിപ്പിക്കില്ല. പരീക്ഷിണാടിസ്‌ഥാനത്തില്‍ ഹൃദ്രോഗ വിഭാഗത്തില്‍ 'വയര്‍ലെസ് ആരോഗ്യം' പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് .

No comments:
Post a Comment