തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ലാബുകള്‍ എന്നിവയുടെ നിയന്ത്രണം, രജിസ്ട്രേഷന്‍ ഫീസ് ഏകീകരണം എന്നിവ ഉദ്ദേശിച്ച് കേരളാ ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് (രജിസ്ട്രേഷന്‍ റെഗുലേഷന്‍ അക്രെഡിറ്റേഷന്‍) ബില്ല് പരിഗണനയിലാണെന്ന് മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു. നിയമത്തിലൂടെ സ്വകാര്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ലാബുകള്‍ എന്നിവയുടെ നിയന്ത്രണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ലാബുകളില്‍ പലതും ശരിയായ പരിശോധനാ റിപ്പോര്‍ട്ടുകളല്ല നല്‍കുന്നതെന്നും അമിതഫീസ് ഈടാക്കുന്നുവെന്നുമുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നിയമനിര്‍മാണം സജീവപരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്താന്‍ നിലവില്‍ സംവിധാനമില്ല. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്ല് നടപ്പാക്കുന്നതോടെ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാറിന്‍െറ പൂര്‍ണ നിരീക്ഷണത്തിലാവും.
വേദനസംഹാരിയായ കെറ്റാമിന്‍ വിമാനത്താവളങ്ങള്‍ വഴി കടത്തുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും മഞ്ഞളാംകുഴി അലിക്ക് മന്ത്രി മറുപടി നല്‍കി.

No comments:
Post a Comment