അണിഞ്ഞൊരുങ്ങണം, പിന്നെ വണ്ടിപിടിച്ച് സ്റ്റുഡിയോയിലെത്തണം. അതുംകഴിഞ്ഞ് കണ്ണിലേക്ക് തുളച്ചുകയറുന്ന ലൈറ്റിനുമുന്നിലുള്ള വിയര്‍ത്തുകുളിച്ചുള്ള ഇരിപ്പ്...... ഇങ്ങനെയൊക്കൊയിരുന്നു കുറച്ചുകാലം മുമ്പുവരെ ഒരു ഫോട്ടോയെടുക്കണമെങ്കിലുള്ള പെടാപ്പാട്. ഡിജിറ്റല്‍ ക്യാമറകള്‍ വന്നതോടെ ആര്‍ക്കും എപ്പോഴും എവിടെ നിന്നും ഫോട്ടോയെടുക്കാം എന്നായി. കമ്പ്യൂട്ടറും ഫോട്ടോഷോപ്പും കൂടി ചേര്‍ന്നതോടെ ഏവനെയും സുന്ദരിയും സുന്ദരന്മാരും ആക്കാമെന്നുകൂടി വന്നു.
എന്നാലും, അണിഞ്ഞൊരുങ്ങുന്നത് ഇപ്പോഴും ആരും കുറച്ചില്ല. ചെറുതായെങ്കിലും അല്‍പ്പം മേക്കപ്പിന് ശേഷമേ മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തയ്യാറാകൂ. എങ്കിലേ നല്ല ഫോട്ടോ കിട്ടൂ എന്ന് കുട്ടികള്‍ക്ക് പോലുമറിയാം.
ഇന്നാല്‍, ഇതൊന്നുമില്ലാതെ തന്നെ സുന്ദരന്‍ ഫോട്ടോയെടുക്കുന്ന ക്യാമറ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു ബ്യൂട്ടീഷന്‍ ചെയ്യുന്ന പണിയെല്ലാം ഇനി ക്യാമറ സ്വയം ചെയ്തുകൊള്ളും! മുഖം വെളിപ്പിക്കുകയോ കവിളുകള്‍ റോസ്‌കളറിലാക്കുകയോ പല്ലുകള്‍ സുന്ദരമാക്കുകയോ തൊലി കൂടുതല്‍ മിനുസമുള്ളതാക്കുകയോ- എന്തുവേണമെങ്കിലും ക്യാമറയോട് പറഞ്ഞാല്‍ മതി. എല്ലാം കഴിഞ്ഞുള്ള സുന്ദരന്‍/സുന്ദരി പടം ക്യാമറ തന്നെ തരും.
ക്യാമറ വിപണിയില്‍ മുന്‍പന്തിയിലല്ലാത്ത പാനാസോണിക് കമ്പനിയാണ് Lumix DMC-FP7 എന്നപേരിലുള്ള എയര്‍ബ്രഷിങ് സോഫ്റ്റ്‌വെയറോടുകൂടിയ പുതിയ ക്യാമറ പുറത്തിറക്കിയത്. വിത്യസ്തമായ ഈ ക്യാമറ വഴി വിപണി പിടിക്കാനാണ് പാനാസോണിക് ആഗ്രഹിക്കുന്നത്.
ചിത്രത്തെ സുന്ദരമാക്കാനുള്ള പലസംവിധാനങ്ങളും അടങ്ങിയതാണ് പുതിയ ക്യാമറ. വളരെ മെലിഞ്ഞ ടച്ച് സ്‌ക്രീനോട് കൂടിയതും തിളങ്ങുന്ന പുറംഭാഗവുമുള്ള ക്യാമറയും കാണാന്‍ സുന്ദരമാണ്. മറ്റുള്ള ക്യാമറകളിലെല്ലാം സെറ്റിങ്‌സുകള്‍ ഫോട്ടോ എടുക്കുന്നതിന് മുന്‍പാണ് ചെയ്യുന്നതെങ്കില്‍, ബ്യൂട്ടീഷന്‍ ക്യാമറയില്‍ ഫോട്ടോയെ സുന്ദരമാക്കുന്നത് ഫോട്ടോയെടുത്തതിന് ശേഷമാണ്. ഫോട്ടോ സ്‌ക്രീനില്‍ തെളിഞ്ഞതിനുശേഷം സ്‌ക്രീനില്‍ തെളിയുന്ന മെനു തിരഞ്ഞെടുത്ത് ആവശ്യമുള്ള മിനുക്കുപണികള്‍ നടത്താം. കളറുകള്‍ കൂട്ടാനും കുറയ്ക്കാനും പ്രത്യേക ഭാഗങ്ങള്‍ മാത്രം സെലക്ട് െചയ്യാനുമുള്ള സംവിധാനങ്ങളും സ്‌ക്രീനില്‍ ലഭ്യമാണ്. ചിത്രത്തിന്റെ കളറുകളും ടോണുകളും മാറ്റാമെന്നതിന് പുറമെ ചുണ്ടുകള്‍ക്ക് പ്രത്യേക നിറങ്ങള്‍ നല്‍കാനും, പല്ലുകളുടെ നിറം കൂട്ടാനും ചര്‍മ്മം ചുളിവുകള്‍ മാറ്റി മിനുസമുള്ളതാക്കാനും ഐ ഷാഡോ കൊടുക്കാനും എല്ലാറ്റിനും ക്യാമറയില്‍ സംവിധാനമുണ്ട്.
എല്ലാ ജോലികളും കഴിഞ്ഞാല്‍ സ്‌ക്രീനിലെ 'ഒകെ' ബട്ടണ്‍ അമര്‍ത്തിയാല്‍ യഥാര്‍ഥ ചിത്രവും മിനുക്കുപണികള്‍ കഴിഞ്ഞ ചിത്രവും വെവ്വേറെയായി കാണാം. സംതൃപ്തി തോന്നിയാല്‍ മാത്രം അടുത്ത 'ഒകെ' ബട്ടണ്‍ അമര്‍ത്താം. തുടര്‍ന്ന് രണ്ട് പടങ്ങളും മെമ്മറി കാര്‍ഡില്‍ സേവ് ആവും.
16 മെഗാ പിക്‌സല്‍ കരുത്ത്, 3.5 ഇഞ്ച് എല്‍.സി.ഡി ടച്ച് സക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഈ ക്യാമറയിലും ലഭ്യമാണ്. 12000 രൂപയോളം വിലവരുന്നതാണ് ക്യാമറ.
എല്ലാ ജോലികളും കഴിഞ്ഞാല്‍ സ്‌ക്രീനിലെ 'ഒകെ' ബട്ടണ്‍ അമര്‍ത്തിയാല്‍ യഥാര്‍ഥ ചിത്രവും മിനുക്കുപണികള്‍ കഴിഞ്ഞ ചിത്രവും വെവ്വേറെയായി കാണാം. സംതൃപ്തി തോന്നിയാല്‍ മാത്രം അടുത്ത 'ഒകെ' ബട്ടണ്‍ അമര്‍ത്താം. തുടര്‍ന്ന് രണ്ട് പടങ്ങളും മെമ്മറി കാര്‍ഡില്‍ സേവ് ആവും.
16 മെഗാ പിക്‌സല്‍ കരുത്ത്, 3.5 ഇഞ്ച് എല്‍.സി.ഡി ടച്ച് സക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഈ ക്യാമറയിലും ലഭ്യമാണ്. 12000 രൂപയോളം വിലവരുന്നതാണ് ക്യാമറ.
(courtesy:mathrubhumi.com)
No comments:
Post a Comment