മലയാളി തളര്‍ന്നപ്പോഴെല്ലാം ഊര്‍ജ്ജം പകര്‍ന്ന് കര്‍മോന്മുഖനാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ഔഷധങ്ങളിലൊന്നാണ് ദശമൂലാരിഷ്ടം. കുമിഴ്, കൂവളം, പൂപ്പാതിരി, പലകപ്പയ്യാനി തുടങ്ങിയ 66 മരുന്നുകളുടെ വീര്യവും ശര്‍ക്കരയും തേനും ചേര്‍ന്നാണ് ദശമൂലാരിഷ്ടത്തെ ഊര്‍ജ്ജസംഭരണിയാക്കുന്നത്.
ആധുനികസംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ ഇതിന്റെ സംയോജനപ്രക്രിയ പൂര്‍ത്തീകരിക്കുവാന്‍ മുപ്പത്തിയഞ്ച് ദിവസമെടുക്കും.ദശമൂലാരിഷ്ടമുപയോഗിച്ച് ചികിത്സിക്കാവുന്ന രോഗങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ഭൈഷജ്യരത്‌നാവലിപോലുള്ള ഗ്രന്ഥങ്ങളില്‍ ആചാര്യന്മാര്‍ കൊടുത്തിട്ടുള്ളത്. അതിന്റെ ചുരുക്കവിവരം ഇങ്ങനെ രുചിയും വിശപ്പും വര്‍ദ്ധിപ്പിക്കുന്നു, മലമൂത്രവിസര്‍ജ്ജനം തൃപ്തികരമാക്കുന്നു, ശ്വാസകോശത്തെ രോഗവിമുക്തമാക്കുന്നു, വൃക്കയില്‍ കല്ലുകളുണ്ടാകുന്നതിനെ തടയുന്നു, സ്ത്രീകളിലും പുരുഷന്മാരിലും സന്താനോത്പാദനശേഷി വര്‍ധിപ്പിക്കുന്നു, പ്രസവാനന്തരക്ഷീണത്തെ അകറ്റുന്നു.
No comments:
Post a Comment