അശ്വഗന്ധാരിഷ്ടം !!


തെളിഞ്ഞ മനസ്സും ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത്. വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ചസ്ഥായിയില്‍ മനസ്സിനും ശരീരത്തിനും ശാന്തിനല്‍കുന്ന ഒരു ഔഷധമാണ് അശ്വഗന്ധാരിഷ്ടം. അമുക്കുരമാണ് ഇതിലെ മുഖ്യചേരുവ. 


ഇരുപത്തിയാറ് ഔഷധങ്ങള്‍ വേറെയും. തേന്‍ ഇവയോടൊപ്പം ചേരുന്നു. തയ്യാറാക്കുന്നതിന് നാല്‍പ്പത്തിയഞ്ചുദിവസം വേണ്ടിവരും.
ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, അപസ്മാരം, കൂടെക്കൂടെയുണ്ടാകുന്ന മോഹാലസ്യം, ശരീരം മെലിച്ചില്‍ എന്നിവയുടെ ചികിത്സയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അശ്വഗന്ധാരിഷ്ടം ഉപയോഗപ്പെടുത്തുന്നു.



ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകളാണ് ആഹാരവും ഉറക്കവും തൃപ്തികരമായ ദാമ്പത്യജീവിതവും. ഈ മൂന്നു കാര്യങ്ങളും കുറ്റമറ്റതാക്കാന്‍ ഒറ്റ മരുന്ന് നിര്‍ദേശിക്കണമെങ്കില്‍ അത് അശ്വഗന്ധാരിഷ്ടമായിരിക്കും. 


Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !