രതി അധികമാകുന്നത് അപകടമെന്ന് മുന്നറിയിപ്പ്. അത് ലൈംഗികമായുള്ള ആഗ്രഹങ്ങളെയും വിചാരങ്ങളെയും ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു.
ലൈംഗികമായ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ദീര്‍ഘനാളത്തേക്ക് നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ സെക്‌സ് അമിതമാകരുതെന്നാണ് പിറ്റ്‌സ്ബര്‍ഗിലെ കാര്‍നെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
35-നും 65-നും ഇടയില്‍ പ്രായമുള്ള ദമ്പതിമാരുടെ മൂന്നുമാസത്തെ ലൈംഗികജീവിതം വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇവരെ രണ്ടുവിഭാഗമായി തിരിച്ചായിരുന്നു പഠനം.
ഇതില്‍ സെക്‌സിന് അമിതാവേശം പ്രകടിപ്പിച്ചവര്‍ക്ക് പിന്നീട് ഇത് ആസ്വദിക്കുന്നതിനുള്ള താത്പര്യം കുറയുന്നതായി കണ്ടെത്തി. ലൈംഗിക ജീവിതത്തിനിടയിലുള്ള ദമ്പതിമാരുടെ ആരോഗ്യാവസ്ഥ, ആസ്വാദനം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും ഗവേഷകര്‍ തേടിയിരുന്നു.
No comments:
Post a Comment