പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...കുഞ്ഞുങ്ങള്‍ക്ക്മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ
കൂടുതൽ വിവരങ്ങള്ക്ക് : http://www.smiletrain.org/
No comments:
Post a Comment