ലണ്ടന്‍: രാത്രിയില്‍ ഏഴു മണിക്കൂര്‍ ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ധക്യത്തില്‍നിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി
തലച്ചോറിന്റെ യുവത്വം രണ്ടു വര്‍ഷംകൂടി നിലനിര്‍ത്താമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവര്‍ക്കും
അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും ഓര്‍മയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം.
എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വര്‍ഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓര്‍മയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകള്‍ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറില്‍ താഴെയോ ഉറങ്ങുന്നവരേക്കാള്‍ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാര്‍ധക്യത്തോടടുത്തവരില്‍ അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാര്‍ന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവര്‍ത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങള്‍ക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.

No comments:
Post a Comment