സ്തനവലിപ്പം ബ്രെസ്റ്റ് ക്യാന്‍സറിനെ ബാധിക്കുമെന്ന് പഠനഫലം. 23ആന്റ് മി എന്ന പെഴ്‌സണല്‍ ജെനറ്റിക് കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഓണ്‍ലൈന്‍ റിസര്‍ച്ചിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
15175 സ്ത്രീകളില്‍ നിന്നാണ് ഇതിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇവരുടെ ജെനറ്റിക് വിവരങ്ങളും സ്തനവലിപ്പത്തെ കുറിച്ചുള്ള വിവരങ്ങളും ഇതിനായി തെരഞ്ഞെടുത്തു. ഇതിന് പുറമെ പ്രായം, സ്തന ശസ്ത്രക്രിയ, മുലയൂട്ടല്‍ എന്നതു സംബന്ധിച്ച വിവരങ്ങളും പഠനത്തിനായി എടുത്തിരുന്നു. ഇതിന്റെയെല്ലാം ്ടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് സ്താനാര്‍ബുദവും സ്തനവലിപ്പവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞത്.
സ്തനവലിപ്പത്തിനു സഹായിക്കുന്ന ചില ഘടകങ്ങളും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതു പ്രകാരം മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത മറ്റുള്ളവരെ സംബന്ധിച്ച് അല്‍പം കൂടുതല്‍ തന്നെയാണെന്നു തെളിഞ്ഞു. ജീനുകളാണ് ഇതിനുള്ള കാരണമായി പറയുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ കുറവേ ലഭിച്ചുള്ളൂ. ബ്രെസ്റ്റ് മോര്‍ഫോളജി പോലുള്ള കാര്യങ്ങളും ബ്രെസ്റ്റ് ക്യാന്‍സറുമായി ബന്ധമുണ്ടെന്നുള്ള കാര്യങ്ങള്‍ക്ക് ധാരാളം തെളിവുകള്‍ ലഭിച്ചു.
No comments:
Post a Comment