ഇന്ത്യന്‍ സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രമെന്ന് വേണമെങ്കില്‍ സാരിയെ വിളിക്കാം. അഞ്ചരയടി നീളമുള്ള ഈ വേഷം ഇവിടുത്തെ സ്ത്രീകള്‍ എങ്ങനെ ധരിക്കുന്നുവെന്നത് ഇപ്പോഴും വിദേശികള്‍ക്ക് ഒരു അദ്ഭുതമാണ്. എന്നാല്‍ സാരി ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
'സാരി ക്യാന്‍സര്‍' എന്ന് അവരിതിന് പേരിടുകയും ചെയ്തിട്ടുണ്ട്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. മുംബൈയിലെ ഗ്രാന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു. സാരിയുടുക്കുന്നത് കാരണം ക്യാന്‍സര്‍ ബാധിച്ച മൂന്നു സ്ത്രീകളെ ചികിത്സിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. അരക്കെട്ടിലാണ് ഇത്തരം ക്യാന്‍സര്‍ കണ്ടത്. ദിവസവും ഒരേ സ്ഥലത്ത് സാരിയും അതിനായുള്ള പാവാടയും മുറുക്കി കെട്ടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇത് ചര്‍മത്തില്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കുന്നു. ഭാവിയില്‍ ഇത് ക്യാന്‍സറിലേക്കു തിരിയുകയും ചെയ്യും. എന്നാല്‍ ഭൂരിഭാഗം ആളുകളും ഇത് ശ്രദ്ധിക്കാറില്ല. എന്നാല്‍ പാന്റ്‌സും അതുപോലുള്ള മറ്റ് ഇറുകിയ വസ്ത്രങ്ങളും ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. ഇവയുടെ മര്‍ദം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നതിനാലാണ് ഇത്. പാവാട ധരിക്കുമ്പോഴാകട്ടെ ഇതിന്റെ നാട മുറുക്കിക്കെടുന്നതും അതിനു മുകളില്‍ സാരി കുത്തുന്നതും ഒരേ ഭാഗത്തു തന്നെ കൂടുതല്‍ മര്‍ദമേല്‍പിക്കുകയാണ് ചെയ്യുന്നത്. തുടക്കത്തിലേ കണ്ടെത്തിയിരുന്നെങ്കില്‍ ചികിത്സിച്ചു മാറ്റാമായിരുന്ന ഈ ക്യാന്‍സര്‍ സ്ത്രീകളില്‍ ലിംഫിലേക്കു വ്യാപിച്ചിരുന്നു. ഇത് മുഴകളായി രൂപാന്തരപ്പെട്ടതിനാല്‍ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യുകയായിരുന്നു.സാരി ഉടുക്കുമ്പോള്‍ അധികം മുറുക്കി ഉടുക്കാതിരിക്കുക, പാവാടയുടെ നാട ഒരേ സ്ഥലത്തു തന്നെ ദിവസവും കെട്ടാതിരിക്കുക എന്നിവയാണ് സാരി കൊണ്ടുണ്ടാവുന്ന ക്യാന്‍സര്‍ പ്രതിവിധിയായി ഡോക്ടര്‍മാര്‍ പറയുന്നത്.

(courtesy:malayalam.oneindia.in)
Really nice
ReplyDelete