കേരളത്തിന്റെ തനതായ ഭക്ഷണസാധനങ്ങളില്‍ പെടും അടയും, കൊഴുക്കട്ടയും. ഇവ കഴിയ്ക്കന്നത് ഡിപ്രഷന്‍ കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.യൂണിവേഴ്‌സിറ്റി ഓഫ് ക്യാനഡ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കാര്യം പറയുന്നത്. ജങ്ക് ഫുഡ് ഡിപ്രഷന്‍ വര്‍ദ്ധിപ്പിക്കുന്നതായി ഇവിടത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.ഇവിടെയാണ് അട, കൊഴുക്കട്ട എന്നിവയുടെ പ്രസക്തിയേറുന്നത്.
ജങ്ക് ഫുഡ് ഒഴിവാക്കി തനതു നാടന്‍ പലഹാരങ്ങള്‍ കഴിയ്ക്കുന്നതാണ് ഡിപ്രഷന്‍ തടയാനുള്ള ഒരു മാര്‍ഗമായി പഠനത്തില്‍ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്നുമുള്ള പലരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ജങ്ക് ഫുഡ് ഒഴിവാക്കി തനതു നാടന്‍ പലഹാരങ്ങള്‍ കഴിയ്ക്കുന്നതാണ് ഡിപ്രഷന്‍ തടയാനുള്ള ഒരു മാര്‍ഗമായി പഠനത്തില്‍ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്നുമുള്ള പലരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇന്ത്യയില്‍ നിന്നുള്ളരിലും ഇതു സംബന്ധിച്ച പഠനം നടത്തിയിരുന്നു. ആത്മഹത്യാ പ്രവണത കൂടുതലുള്ള കേരളത്തില്‍ നടത്തിയ പഠനത്തിലാണ് അടയും കൊഴുക്കട്ടയും സ്ഥാനം പിടിച്ചത്.
ഇത്തരം ഭക്ഷണങ്ങളില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങള്‍ ഇല്ലാത്തതു തന്നെയാണ് ഇവയെ ആരോഗ്യകരമായ ഭക്ഷണങ്ങളാക്കുന്നത്.
താരതമ്യേന ചെലവു കുറഞ്ഞ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ടിലുണ്ട്.
ചെറുപ്പക്കാര്‍ക്കിടയിലാണ് അനാരോഗ്യകരമായ ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനുള്ള പ്രവണത കൂടുന്നതെന്നു പഠനത്തില്‍ പറയുന്നു. വരുമാനം കൂടുന്തോറും അനാരോഗ്യകരമായ ആരോഗ്യശീലങ്ങളും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
No comments:
Post a Comment