എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില് അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില് വിശ്വാസം അര്പ്പിച്ചാല് പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില് ഇഞ്ചി അരച്ച് ചേര്ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില് പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില് നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്ത്തിയ മോര്.
നമ്മുടെ നാട്ടില് കൃത്രിമ പാനീയങ്ങള് സര്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള് നാം വന് വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില് വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്ക്കും പ്രധാന കാരണം. കഫകെട്ട്, മനം പിരട്ടല്, തൊണ്ടയില് വേദന എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില് ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും ..ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന് കാപ്പിയില് ചേര്ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്ത്തും . അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില് ഇഞ്ചി ചേര്ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില് കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട. സ്ത്രീകളുടേ ഉറ്റമിത്രമാണ് ഇഞ്ചി.ഗര്ഭകാലത്തെ മനംപിരട്ടല്, ഛര്ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്ത്തവ കാലത്തെ ബുദ്ധിമുട്ടുകള്ക്കും വയര് വേദനക്കും ഇഞ്ചിനീരും തേനും ചേര്ത്ത മിശ്രിതം ആശ്വാസം നല്കും. ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്ക്കെതിരേ ഇഞ്ചിയുടെ പ്രവര്ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്ത്രൈ റ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല് മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്ക്കെട്ട് ഒഴിവാക്കുന്നതിനു ഒരു പരിധിവരെ പരിഹാരം ആണ്. ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില് ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള് നല്കു ന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ---------------
ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്.... കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന് ഇഞ്ചി ഉപകരിക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ് കറുവാപ്പട്ടയും ചേര്ത്ത് ചായയില് കലര്ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും. അര ടീസ്പൂണ് ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ് നാരങ്ങ നീരില് ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള് നിയന്ത്രണത്തിന് നല്ലതാണ്. ഇഞ്ചി, വയമ്പ് ഇവ അരച്ചു പേരാലിലയില് പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ് ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ് നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്ക്ക് പരിഹാരമാണ്. for more health news Click Here
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Subscribe to:
Post Comments (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
No comments:
Post a Comment