മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍
ഗ്രൂപ്പ് മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തി. ഇതോടെ ബിഗ് ബസാര്‍, ഈസി
ഡേ, നില്‍ഗിരിസ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഇനി മാഗി
ലഭിക്കില്ല.
അധികൃതരില്‍നിന്ന് വ്യക്തത ലഭിച്ചതിനുശേഷംമാത്രമേ മാഗി ന്യൂഡില്‍സ് വീണ്ടും
വില്ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂഎന്ന് ഫ്യൂചര്‍ ഗ്രൂപ്പ്
വ്യക്തമാക്കി.
നേരത്തെ കേരളത്തില്‍ സപ്ലൈകോ മാഗിയുടെ വില്പന നിര്‍ത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരും കഴിഞ്ഞദിവസം വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
*********************************************************************************
മാഗി നൂഡില്‍സ് നിരോധിച്ചത് ഈയത്തിനു പുറമെ മോണോ സോഡിയം ഗ്ളൂട്ടമേറ്റ് എന്ന രുചിസംവര്‍ധക വസ്തുവും ഉണ്ടെന്ന പേരില്‍. പക്ഷേ, മാഗിയില്‍ മാത്രമല്ല, രുചി കൂട്ടാനുള്ള ഈ രാസവസ്തു നമ്മുടെ ഇഷ്ടവിഭവങ്ങളില്‍ പലതിലും അവശ്യചേരുവയാണ്. ഉപ്പും മുളകും പോലെ ഏതു പലചരക്കുകടയിലും ലഭ്യവും.മോണോ സോഡിയം ഗ്ളൂട്ടോമേറ്റ് എന്നാണ് രാസനാമം. പക്ഷേ, പലതും പോലെ അജിനോ മോട്ടോ എന്ന ബ്രാന്‍ഡ് പേര് മാത്രമാണ് നാടൊടുക്ക് അറിയുന്നത്.
അര കിലോയുടെ പാക്കറ്റിന് 90 രൂപയാണ് വില. ഒരു വയസില്‍ താഴെയുളള കുട്ടികളും ഗര്‍ഭിണികളും സോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ത്ത ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് പാക്കറ്റില്‍ തന്നെ എഴുതി വച്ചിരിക്കുന്നു. ഒരു കിലോ ഉപയോഗിക്കുബോള്‍ അഞ്ച് മില്ലിഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കാനും പാടില്ല. അതായത് 20 ഭക്ഷണത്തില്‍ പരമാവധി ഒരു ഗ്രാം ചേര്‍ക്കാം. മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്‍റെ അളവ് കൂടിയാല്‍ ആമശയ രോഗങ്ങള്‍ക്കും നാഡീവ്യൂഹ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നിട്ടും ഹോട്ടലുകള്‍ക്കും കാറ്ററിങ് യൂണിറ്റുകള്‍ക്കുമൊപ്പം സല്‍ക്കാരം നടക്കുന്ന വീടുകളിലേക്ക് പോലും ആവശ്യാനുസരണം കൊണ്ടുപോയി വാരിക്കോരി ഉപയോഗിക്കുകയാണ് പതിവ്.
അതേസമയം, അറേബ്യന്‍ ഭക്ഷണമായ കുഴിമന്തി മുതല്‍ സാമ്പാര്‍ വരെയുളള വിഭവങ്ങളിലെല്ലാം ഇപ്പോള്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉപയോഗിക്കുന്നതായി മലപ്പുറത്തെ പ്രമുഖ പാചകക്കാരന്‍റെ വെളിപ്പെടുത്തല്‍. ഭക്ഷണത്തിന് രുചി കുറഞ്ഞാല്‍ ഹോട്ടലുകളിലെ കച്ചവടത്തിനൊപ്പം പാചകക്കാരുടെ പണിയും പോകുമെന്നാണ് മൊഴി.
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് കേടാണന്ന് പാചകക്കാര്‍ക്കെല്ലാം അറിയാം. ഹോട്ടലുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് പലരും ചുവരില്‍ എഴുതി വക്കുകയും ചെയ്യും. പക്ഷെ അല്‍പം ചേര്‍ത്തില്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ ആളെ കിട്ടില്ലെന്നാണ് പാചകക്കാരുടെ ആശങ്ക.
ഹോട്ടലുകള്‍ തമ്മിലുളള കിടമല്‍സരത്തിനിടെ സോഡിയം ഗ്ലൂട്ടാമേറ്റ് ഉപയോഗിക്കാത്ത പാചകക്കാര്‍ക്ക് ജോലി പോലും നഷ്ടമായേക്കാം. സല്‍ക്കാരങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുബോള്‍ സംഘാടകര്‍ പോലും അറിയാതെ പാചകക്കാര്‍ തന്നെ സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നതും പതിവാണ്.
എന്താണ് എംഎസ്ജി
മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് എന്ന രാസവസ്തുവിന്‍റെ അമിതമായ സാന്നിധ്യമാണ് മാഗി ന്യൂഡില്‍സിന്‍റെ നിരോധനത്തിന് വഴിവച്ചത്. ഭക്ഷ്യവസ്തുക്കളുടെ രുചികൂട്ടാനായി ഉപയോഗിക്കുന്ന ഈ രാസവസ്തു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദഹനപ്രക്രിയയെ നിയന്ത്രിക്കുന്ന 20 അമിനോ അമ്ലങ്ങളിലൊന്നായ ഗ്ലൂട്ടോമേറ്റിന്‍റെ വകഭേദമാണ് മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അഥവാ എം.എസ്.ജി . ഇന്‍സ്റ്റന്‍റ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആകര്‍ഷകമായ രുചിലഭിക്കാനാണ് ഇതിന്‍റെ ഉപയോഗം. എം.എസ്.ജി ഭക്ഷ്യവസ്തുക്കള്‍ക്ക് ഉപ്പുരസമുള്ള രുചി നല്‍കുന്നതിനൊപ്പം ഏറെ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.ആദ്യകാലത്ത് പ്രോട്ടീന്‍ അടങ്ങിയ പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കളില്‍നിന്ന് വേര്‍തിരിച്ചെടുത്തിരുന്ന എം.എസ്.ജി ഇപ്പോള്‍ വന്‍തോതില്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ഇതിന്‍റെ അമിതമായ ഉപയോഗം തലച്ചോറിനും അസ്ഥിമജ്ജയ്ക്കും ഗുരുതരമായ തകരാറുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് റസ്റ്ററന്‍റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്നത്തിന്‍റെ മുഖ്യമായ കാരണം എം.എസ്.ജിയുടെ ഉപയോഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.തലവേദന, അമിതമായി വിയര്‍പ്പ്, ക്ഷീണം, നെഞ്ചരിച്ചില്‍, മുഖപേശികള്‍ക്കുണ്ടാകുന്ന മരവിപ്പും ചുവപ്പുനിറവും എന്നിവയാണ് 'ചൈനീസ് റസ്റ്റോറന്‍റ് സിന്‍ഡ്രോമി'ന്‍റെ ലക്ഷണങ്ങള്‍. for more health tip visit this page
No comments:
Post a Comment