സൗന്ദര്യം പഴത്തിലൂടെ....
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് പഴം. വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന പഴം നിരവധി പോഷകങ്ങളുടെ സ്രോതസ്സാണ്. ചര്‍മ്മത്തിനും മുടിക്കും ഇവ വളരെ മികച്ചതാണ്. - വിറ്റാമിന്‍ സി , ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം ചര്‍മ്മത്തിന്റെ അയവും മൃദുലതയും നിലനിര്‍ത്താന്‍ സഹായിക്കും. ഇതിന് പുറമെ ഇവയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. -പഴത്തിലടങ്ങിയിട്ടുള്ള ജലാംശം ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതരിക്കാന്‍ സഹായിക്കുകയും ചെയ്യും. നല്ലൊരു മോയിസ്‌ച്യുറൈസറായി ഇത് പ്രവര്‍ത്തിക്കും. വിറ്റാമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നഷ്ടപ്പെടുന്ന ജലാംശം തിരികെ നല്‍കാന്‍ ഇത് സഹായിക്കും. -പഴം അരച്ച് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ നല്ലതാണ്. അരണമിക്കൂറിന് ശേഷമെ ഇത് കഴുകി കളയാവൂ. -ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനും പഴം പരിഹാരം നല്‍കും. ഇതിനായി പഴം അരച്ച് തേന്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. - പെട്ടെന്ന് ചര്‍മ്മ കാന്തി നല്‍കുന്ന മുഖലേപനം തയ്യാറാക്കാനും പഴം മികച്ചതാണ്. ഒരു പഴം എടുത്ത് തൈര്, തേന്‍, ബദാം എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖം മുഴുവന്‍ പുരട്ടുക. മുഖത്തിന് ജലാംശം നല്‍കുന്നതിന് പുറമെ ചര്‍മ്മത്തിലെ അധിക എണ്ണ മയം നീക്കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും. - മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകള്‍ അകറ്റാനും പഴം സഹായിക്കും. ചര്‍മ്മം നശിക്കുന്നത് മൂലമുണ്ടാകുന്ന പാടുകള്‍ മങ്ങുന്നതിന് ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി സഹായിക്കും. - നശിച്ച ചര്‍മ്മം നീക്കം ചെയ്യാനും പഴം വളരെ നല്ലതാണ്. അരച്ച പഴത്തില്‍ ശര്‍ക്കര ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. - കൈകളിലെയും ഉപ്പൂറ്റിയിലെയും ചര്‍മ്മം വരണ്ട് വിണ്ടു കീറുന്നുണ്ടോ? പഴം ഇതിന് പരിഹാരം നല്‍കും. അരച്ച പഴം റോസ് വാട്ടര്‍ ചേര്‍ത്തിളക്കി പ്രശ്‌നം ഉള്ളിടത്ത് പുരട്ടുക
(courtesy: ethnic health court)
No comments:
Post a Comment