മുലപ്പാലും ഓണ്‍ലൈന്‍ വിപണിയിലേക്ക്‌ !!


ഒടുവില്‍ മുലപ്പാലും ഓണ്‍ലൈന്‍ വിപണിയില്‍ എത്തുന്നു. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ 'സൂപ്പര്‍ഫുഡ്' എന്ന നിലയിലാണ് മുലപ്പാല്‍ ഓണ്‍ലൈന്‍ വിപണികളിലെത്തുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. ബ്രെസ്റ്റ് ഫീഡിങ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയലിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.


ഒടുവില്‍ മുലപ്പാലും വില്പനച്ചരക്കായിരിക്കുന്നുവെന്നാണ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആര്‍തര്‍ എഡില്‍മാന്‍ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 



ഇതോടൊപ്പം ഇത് എത്രത്തോളം വിജയകരമായിരിക്കുമെന്നതു സംബന്ധിച്ചും മുഖപ്രസംഗം ആശങ്കപ്പെടുന്നു. ഇത്തരം കച്ചവടത്തില്‍ പശുവിന്‍പാല്‍ ചേര്‍ക്കാനും വൃത്തിയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ബാക്ടീരിയകള്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്ന് എഡില്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.


(courtesy: mathrubhumi)

Comments

  1. അതിൻടെ കൂടി ഒരു കുറവേ ഉണ്ടായിരുന്നുള്ളു.ഇപ്പോ പൂർണമായി

    ReplyDelete

Post a Comment

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!