ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പനയ്ക്ക് ഉടനെ അനുമതി
നല്‍കിയേക്കും. ഇതുസംബന്ധിച്ച് ലഭിച്ച നിര്‍ദേശം ആരോഗ്യമന്ത്രാലയം
പരിശോധിച്ചുവരികായണെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്പന ഡ്രഗ് ക്വാളിറ്റി റെഗുലേറ്ററായിരിക്കും
നിരീക്ഷിക്കുക. ഇതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍
പുറത്തിറക്കും.
ഡ്രഗ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തരുത്. എന്നിരുന്നാലും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ മരുന്ന് ഓണ്‍ലൈനിലൂടെ വില്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
മാറിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ മരുന്ന് വില്‍ക്കുന്നതോടൊപ്പം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയന്നെ് നിരീക്ഷിക്കുന്ന സംവിധാനംകൂടി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തമാസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
No comments:
Post a Comment